ന്യൂയോര്‍ക്ക്, തിങ്കള്‍, 3 ഓഗസ്റ്റ് 2009( 18:25 IST )
ഭക്ഷണം പാകം ചെയ്യാന്‍ ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായവും ലഭിക്കും. ആപ്പിളിന്‍റെ ഐഫോണിന് വേണ്ടിയാണ് പുതിയ കുക്കിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ പാചകവിദ്യ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്ന് ആപ്ലിക്കേഷന്‍ നിര്‍മ്മാതാവ് പാട്രിക്സ് ജാരോസ് പറഞ്ഞു.
പുതിയ ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഐഫോണ്‍, ഐപോഡ് ടച്ച് ഉപയോക്താക്കള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ ഒരുക്കാനാകും. കുക്കിംഗ് ആപ്ലിക്കേഷനില്‍ മുതിര്‍ന്ന പാചകക്കാരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ലഭ്യമായിരിക്കും.
ഒരോ വിഭവത്തിന്‍റെയും വിശദമായ പാചക കുറിപ്പുകള്‍ ചിത്രങ്ങളുടെ സഹായത്തോടെ ആപ്ലിക്കേഷനില്‍ ലഭിച്ചേക്കും. പാചകത്തെ കുറിച്ച് അല്പ വിവരമില്ലാത്തവര്‍ക്ക് പോലും പാട്രികിന്‍റെ ഈസി കുക്കിംഗ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താനാകും. ഇതിനു പുറമെ ഇഷ്ടപ്പെട്ട പാചകക്കുറിപ്പുകള്‍ യഥാസമയം മൊബൈലില്‍ സൂക്ഷിച്ചു വയ്ക്കാനും കഴിയും. ഒരാളുടെ ഇഷ്ടപ്പെട്ട പാചകക്കുറിപ്പുകള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറാനും അവസരമുണ്ട്.
ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍ ഭാഷകളില്‍ ലഭ്യമായ കുക്കിംഗ് ആപ്ലിക്കേഷന്‍റെ സേവനം ഐഫോണ്‍, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി ഉപയോക്തക്കള്‍ക്ക് മാത്രമാണ് നിലവില്‍ ലഭ്യമാകുക.