പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > മൊബൈല്‍ ആപ്ലിക്കേഷനുമായി സ്പോട്ടിഫൈ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൊബൈല്‍ ആപ്ലിക്കേഷനുമായി സ്പോട്ടിഫൈ
മ്യൂസിക് സ്ട്രീമിംഗ് സേവനം നല്‍കുന്ന സ്വീഡനിലെ പ്രമുഖ കമ്പനിയായ സ്പോട്ടിഫൈ, മ്യൂസിക് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ ലക്‍ഷ്യമിടുന്നു. മ്യൂസിക് ആപ്ലിക്കേഷന്‍ സേവനം അടുത്ത ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ തുടങ്ങുമെന്ന് സ്പോട്ടിഫൈ അറിയിച്ചു. നിലവില്‍ ആപ്പിളിന്‍റെ ഐട്യൂണ്‍സ് ആപ്ലിക്കേഷന്‍ സ്റ്റോറിന്‍റെ അംഗീകാരത്തിന് കാത്തിരിക്കുകയാണ് സ്പോട്ടിഫൈ.

ആപ്പിളിന്‍റെ അംഗീകാരം ലഭിക്കുന്നതോടെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ സേവനം ഉപയോഗപ്പെടുത്താനാകും. ഐഫോണില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നത്. മ്യൂസിക് മേഖലയില്‍ മികച്ച പ്രകടനം നടത്തുന്ന സ്പോട്ടിഫൈ മ്യൂസികുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്പോട്ടിഫൈയുടെ ശേഖരത്തിലുള്ള ദശലക്ഷക്കണക്കിന് മ്യൂസികുകള്‍ പുതിയ ആപ്ലിക്കേഷന്‍റെ സഹായത്തോടെ ശ്രവിക്കാനാകും.

സ്പോട്ടിഫൈയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഐട്യൂണ്‍സിനെ വെല്ലുന്നതായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുതിയ സംഗീതങ്ങള്‍ തിരയാനും പഴയത് പ്ലേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കഴിയും. പ്ലേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ മ്യൂസികുള്‍ നെറ്റ് കണക്‍ഷന്‍ ഇല്ലാതെയും ശ്രവിക്കാനാകും. ആപ്ലിക്കേഷന്‍ സൌജന്യമായി നല്‍കുമെങ്കിലും മ്യൂസിക് വരിക്കാരാകാന്‍ നിശ്ചിത തുക അടയ്ക്കേണ്ടി വരും. 2008ലാണ് മ്യൂസിക് സ്ട്രീം കമ്പനിയായ സ്പോട്ടിഫൈ പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ സ്പോട്ടിഫൈയ്ക്ക് ബ്രിട്ടണില്‍ മാത്രം രണ്ടു ദശലക്ഷത്തോളം ഉപയോക്താക്കള്‍ ഉണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ട്വിറ്ററിന് വൈറ്റ് ഹൌസില്‍ വിലക്ക്
ആദ്യ ത്രീഡി ക്യാമറയുമായി ഫ്യൂജി ഫിലിം
2014ല്‍ എല്ലാ ഗ്രാമങ്ങളിലും ഇന്‍‌റര്‍നെറ്റ്
ഒറാക്കിള്‍ ഗോള്‍ഡന്‍‌ഗേറ്റ് വാങ്ങുന്നു
മൈസ്പേസ് വീഡിയോ ഗെയിമിലേക്ക്
ചൈനയില്‍ നെറ്റ് നിയന്ത്രണം തുടരുന്നു