ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യാമറ നിര്‍മ്മാണ കമ്പനിയായ ഫ്യൂജി ഫിലിം ആദ്യ ത്രീഡി ക്യാമറ പുറത്തിറക്കുന്നു. ഈ വര്‍ഷം സെപ്തംബറില്‍ തന്നെ ത്രീഡി കാമറ വിപണിയില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. പ്രത്യേക ഗ്ലാസുകളുടെ സേവനമില്ലാതെ ത്രിമാന വീഡിയോകളും ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്നതായിരിക്കും പുതിയ ത്രീഡി കാമറ.
വീഡിയോയും ചിത്രങ്ങളും എടുത്ത് കാമറയുടെ 800X600 എല്‍ സി സ്ക്രീനില്‍ കാണാന്‍ സാധിക്കും. ഫൈന്‍പിക്സ് റിയല്‍ ത്രീഡി ഡബ്ലിയു ഒന്ന് കാമറയില്‍ രണ്ട് ലെന്‍സുകളുണ്ടയിരിക്കും. ചിത്രങ്ങളുടെ വ്യക്തയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ത്രീഡി ക്യാമറ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.
നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ത്രീഡി കാമറയില്‍ വീഡിയോകളും ചിത്രങ്ങളും ഉപയോക്താക്കള്‍ക്ക് പങ്കുവയ്ക്കാന്‍ പ്രത്യേക സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. അലുമിനിയം ഫ്രെയിം കൊണ്ട് നിര്‍മ്മിച്ച കാമറയുടെ ലെന്‍സുകള്‍ വൈബ്രേസനില്‍ നിന്ന് സുരക്ഷിതമായിരിക്കും. |