2014ല്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി ഗുരുദാസ് കാമത്ത് പറഞ്ഞു. ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണം നൂറ് ദശലക്ഷമാക്കി ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനം വളരെ ദുര്‍ഭലമാണ്. കൂടുതല്‍ മികച്ച ബ്രോഡ്ബാന്‍ഡ് കണക്‍ഷണുകള്‍ ലഭ്യമാക്കും. വിവര വിപ്ലവം രാജ്യത്തെ ഗ്രാമങ്ങളില്‍ മൂന്ന് ലക്ഷത്തോളം തൊഴില്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രോഡ്ബാന്‍ഡ് സേവനം ഗ്രാമങ്ങളിലെത്തിക്കാനായി തപാല്‍ ഓഫീസുകളുടെ സേവനം തേടുമെന്നും ടെലികോം ഉച്ചകോടിയില്‍ സംസാരിക്കവെ കാമത്ത് പറഞ്ഞു.
വിവരവിപ്ലവത്തിലൂടെ ഗ്രാമം-നഗരം എന്നുള്ള അന്തരം നീക്കാന്‍ സാധിക്കുമെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ സേവനം ഉപയോഗിക്കുന്നത് ഗ്രാമീണരാണെന്നും ടെലികോം വിഭാഗം മേധാവി സുഭോദ് കുമാര്‍ അഭിപ്രായപ്പെട്ടു. |