പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഒറാക്കിള്‍ ഗോള്‍ഡന്‍‌ഗേറ്റ് വാങ്ങുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒറാക്കിള്‍ ഗോള്‍ഡന്‍‌ഗേറ്റ് വാങ്ങുന്നു
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സോഫ്റ്റ്വയര്‍ നിര്‍മ്മാതാക്കളായ ഒറാക്കിള്‍, ഗോള്‍ഡണ്‍ ഗെറ്റ് സോഫ്റ്റ്വയര്‍ കമ്പനി വാങ്ങാനൊരുങ്ങുന്നു. എന്നാല്‍, ഇടപാട് സംബന്ധിച്ചുള്ള സാമ്പത്തിക വിവരങ്ങള്‍ ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒറാക്കിള്‍ ഡസണ്‍ കണക്കിന് കമ്പനികളാണ് സ്വന്തമാക്കിയത്. ഇതിനായി 35 ബില്യന്‍ ഡോളര്‍ ചെലവഴിച്ചെന്നാണ് കണക്ക്. അതേസമയം, ഇത്തരം ചെറിയ കമ്പനികള്‍ വാങ്ങുന്നതിന്‍റെ കൂടുതല്‍ വിവരങ്ങളൊന്നും ഒറാക്കിള്‍ വെളിപ്പെടുത്താറില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ വാങ്ങാനായി ഒറാക്കിള്‍ 1.2 ഡോളര്‍ ചെലവാക്കി.

അതേസമയം, ഹാര്‍ഡ്‌വയര്‍ നിര്‍മ്മാണ കമ്പനിയായ സണ്‍‌മൈക്രോസിസ്റ്റംസ് വാങ്ങാനും ഒറാക്കിളിന് പദ്ധതിയുണ്ട്. ഇതിനായി 7.4 ബില്യന്‍ ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്. അമേരിക്കയിലെയും യൂറോപ്യലെയും ചില നിയന്ത്രണങ്ങളെ തുടര്‍ന്നാണ് സണ്‍‌മൈക്രോസിസ്റ്റംസ് ഇടപാട് വൈകുന്നത്.

സാന്‍ഫ്രാന്‍സികോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന് ഗോള്‍ഡണ്‍ഗേറ്റ് നിരവധി സോഫ്റ്റ്വയര്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ബിസിനസ് മേഖലയ്ക്ക് ആവശ്യമായ ഡാറ്റാബേസ് സോഫ്റ്റ്വയറുകളും പ്രോഗ്രാമുകളുമാണ് ഗോള്‍ഡണ്‍ ഗേറ്റില്‍ നിര്‍മ്മിക്കുന്നത്. ഗോള്‍ഡണ്‍ ഗേറ്റിന്‍റെ കീഴില്‍ ബാങ്ക് ഓഫ് അമേരിക്കയടക്കം ചുരുങ്ങിയത് അഞ്ഞൂറോളം ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മൈസ്പേസ് വീഡിയോ ഗെയിമിലേക്ക്
ചൈനയില്‍ നെറ്റ് നിയന്ത്രണം തുടരുന്നു
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ സുരക്ഷിതമല്ലെന്ന്
സാംസങ് ബ്ലേഡുമായി വോഡാഫോണ്‍
ഫേസ്ബുക്കിന് പുതിയ യുബിസോഫ്റ്റ് ഗെയിം
കുക്കി സെറ്റുകളുടെ വില്‍പ്പന അഞ്ച് മില്യന്‍ കവിഞ്ഞു