പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > മൈസ്പേസ് വീഡിയോ ഗെയിമിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൈസ്പേസ് വീഡിയോ ഗെയിമിലേക്ക്
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ മൈസ്പേസ് വീഡിയോ ഗെയിം മേഖലയിലേക്ക് തിരിയുന്നു. അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് പുതിയ വീഡിയോ ഗെയിം പ്ലാറ്റ്ഫോം പദ്ധതി തുടങ്ങുന്നത്. നിലവില്‍ മൈസ്പേസിലെ അംഗങ്ങളെല്ലാം ഫേസ്ബുക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതെല്ലാം മുന്നില്‍ കണ്ടു കൊണ്ടാണ് മൈസ്പേസില്‍ പുതിയ ഓണ്‍ലൈന്‍ ഗെയിമുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ഫേസ്ബുക്കുമായി മത്സരിക്കാന്‍ ശക്തമായ ഓണ്‍ലൈന്‍ വീഡിയോ ഗെയിം പ്ലാറ്റ്ഫോം ആവശ്യമാണെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുയാണെന്നും ന്യൂസ് കോര്‍പ്പറേഷന്‍ ഡിജിറ്റല്‍ മേധാവി ജൊനാത്തന്‍ മില്ലര്‍ പറഞ്ഞു. സന്ദര്‍ശകരെ കൂടുതല്‍ സമയം സൈറ്റില്‍ പിടിച്ചിരുത്തണമെങ്കില്‍ നല്ല ഗെയിമുകള്‍ വേണ്ടതുണ്ടെന്നും മില്ലര്‍ പറഞ്ഞു.

മൈസ്പേസ് ഇനി മുതല്‍ ഒരു ഗെയിം പ്ലാറ്റ്ഫോം കൂടിയായിരിക്കും. ജനങ്ങളുമായി ബന്ധങ്ങള്‍ സൃഷ്ടിക്കാനും കളിക്കാനും ഇവിടെ അവസരമുണ്ടായിരിക്കുമെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ 307 ദശലക്ഷം സ്ഥിരം സന്ദര്‍ശകരുണ്ട്. എന്നാല്‍, മൈസ്പേസില്‍ നിലവില്‍ 125 ദശലക്ഷം പേര്‍ മാത്രമാണ് എത്തുന്നത്.

2005ല്‍ മൈസ്പേസിനെ 580 ദശലക്ഷം ഡോളറിനാണ് ന്യൂസ് കോര്‍പ്പറേഷന്‍ വാങ്ങിയത്. എന്നാല്‍, ഫേസ്ബുക്കും ട്വിറ്ററും സജീവമായതോടെയാണ് മൈസ്പേസിന് സന്ദര്‍ശകര്‍ കുറഞ്ഞത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചൈനയില്‍ നെറ്റ് നിയന്ത്രണം തുടരുന്നു
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ സുരക്ഷിതമല്ലെന്ന്
സാംസങ് ബ്ലേഡുമായി വോഡാഫോണ്‍
ഫേസ്ബുക്കിന് പുതിയ യുബിസോഫ്റ്റ് ഗെയിം
കുക്കി സെറ്റുകളുടെ വില്‍പ്പന അഞ്ച് മില്യന്‍ കവിഞ്ഞു
ലണ്ടന്‍ ഒളിം‌പിക്സ് സൈബര്‍ ആക്രമണ ഭീഷണിയില്‍