പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ട്വിറ്ററിലേക്ക് ഗള്‍ഫുകാരുടെ ഒഴുക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ട്വിറ്ററിലേക്ക് ഗള്‍ഫുകാരുടെ ഒഴുക്ക്
ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ സന്ദര്‍ശനത്തിന് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരുടെ ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് കമ്മ്യൂണിറ്റി ട്വിറ്ററില്‍ സജീവമായി കഴിഞ്ഞു. ഇറാനിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രശ്നം നടക്കുമ്പോള്‍ അറബ് ലോകത്ത് ട്വിറ്ററിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.

സ്പോട്ട് കമ്പനിയുടെ റിപ്പോര്‍ട്ട് പ്രകാരം മിഡില്‍ ഈസ്റ്റിലെയും വടക്കെ ആഫ്രിക്കയിലെയും ട്വിറ്ററിന്‍റെ വളര്‍ച്ച നൂറില്‍ നിന്ന് മുന്നൂറ് ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. അറബ് വേള്‍ഡില്‍ 12,266 പേര്‍ അംഗത്വമെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2008 അവസാനത്തില്‍ ജി സി സിയില്‍ നിന്ന് കേവലം ആയിരം ഉപയോക്താക്കളാണ് ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് 8,212 പേര്‍ അംഗത്വമെടുത്തിട്ടുണ്ട്. ഈജിപ്ത്, സൌദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ട്വിറ്ററിന് കൂടുതല്‍ സന്ദര്‍ശരുള്ളത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മ്യൂസിക് കമ്പനികളുമായി മുസു ടിവി ധാരണയില്‍
വോയിസ് മൊബൈല്‍ സേവനവുമായി ഗൂഗിള്‍
സ്മാര്‍ട്ട്‌‌ഫോണിറക്കാന്‍ ഡെല്ലും
മൊബൈല്‍ ഡാറ്റ: എസ്എംഎസാണു താരം
ആന്‍ഡ്രോയിഡ് തരംഗം ഇന്ത്യയിലേക്ക്
പരിധിയില്ലാ മ്യൂസികുമായി ബിഎസ്എന്‍എല്‍