സെല്‍ഫോണ്‍ നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ നോകിയയുടെ മ്യൂസിക് സേവനം ഇന്ത്യയിലെത്തുന്നു. ‘കംസ് വിത്ത് മ്യൂസിക്’ പദ്ധതി ഈ വര്‍ഷം അവസാനത്തോടു തുടങ്ങുമെന്ന് നോകിയ അറിയിച്ചു. അതേസമയം, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമായിരിക്കും പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും നോകിയ അറിയിച്ചിട്ടുണ്ട്.
മ്യൂസിക് സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ നോകിയ വരിക്കാര്‍ക്ക് പരിധിയില്ലാതെ മ്യൂസിക് ഡൌണ്‍ലോഡ് ചെയ്യാനാകും. പുതിയ നോകിയ സ്റ്റോറില്‍ മ്യൂസിക് ബ്രൌസ് ചെയ്യാനും ഡൌണ്‍ലോഡ് ചെയ്യാനും ഇതിനു പുറമെ മൊബൈല്‍ സഹായത്തോടെ മ്യൂസിക് ഫയലുകള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കാനും സാധിക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നോകിയയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കായിരിക്കും സേവനം സൌജന്യമായി നല്‍കുക. നിലവില്‍ നോകിയ മ്യൂസിക് സ്റ്റോര്‍ പരീക്ഷണത്തിലാണ്. നോകിയയുടെ കോര്‍പ്പറേറ്റ് അംഗങ്ങള്‍ക്കിടയില്‍ പരീക്ഷിച്ച് വിജയിക്കുന്നതോടെ സേവനം 2009 അവസാനത്തോടു കൂടി പുറത്തിറക്കുമെന്ന് നോകിയ അധികൃതര്‍ അറിയിച്ചു. |