പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > മൊബൈല്‍ നാവിഗേഷന്‍: നോകിയ മുന്നില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൊബൈല്‍ നാവിഗേഷന്‍: നോകിയ മുന്നില്‍
യൂറോപ്പിലും റഷ്യയിലും മൊബൈല്‍ നാവിഗേഷനില്‍ നോകിയ ഒന്നാം സ്ഥാനത്താണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഫ്രോസ്റ്റ് ആന്‍ഡ് സുല്ലിവന്‍ കമ്പനിയാണ് ഇത്തരമൊരു പഠനം നടത്തിയത്. യൂറോപ്പിലെയും റഷ്യയിലെയും മൊബൈല്‍ വരിക്കാര്‍ നാവിഗേഷന്‍ സേവനത്തിന് കൂടുതലായി ഉപയോഗിക്കുന്നത് നോകിയയുടെ സഹായമാണ്.

വിവിധ മൊബൈല്‍ നാവിഗേഷനുകളുടെ ലക്‍ഷ്യങ്ങള്‍ സംബന്ധിച്ചാണ് പഠനം നടത്തിയത്. നാവിഗേഷന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് അറിയുമോ, ഉപയോക്താക്കള്‍ ഇതില്‍ സംതൃപ്തരാണോ, എങ്കില്‍ ഏതൊക്കെ നാവിഗേഷന്‍ സേവനങ്ങളാണ് മൊബൈല്‍ വരിക്കാര്‍ ഉപയോഗിക്കുന്നത് എന്നീ വിഷയങ്ങളിലാണ് ഗവേഷണം നടത്തിയത്.

മൊബൈല്‍ നാവിഗേഷന്‍ സര്‍വേയ്ക്കായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, യു കെ, ബെനിലക്സ്, റഷ്യ എന്നീ രാജ്യങ്ങളിലായി 3119 പേരുമായി അഭിമുഖം നടത്തി. ഇതില്‍ റഷ്യയില്‍ മാത്രം 600 പേരെ അഭിമുഖം നടത്തി. സര്‍വേയില്‍ പങ്കെടുത്തവരില്‍ യൂറോപ്പിലെ 62 ശതമാനം പേര്‍ക്കും റഷ്യയിലെ 77 ശതമാനം പേര്‍ക്കും മൊബൈല്‍ നാവിഗേഷന്‍ എന്താണ് അറിയില്ലെന്നാണ് കണ്ടെത്തിയത്.

യൂറോപ്പിലെ ജി പി എസ് ഉപകരണ നിര്‍മ്മാണ മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന കമ്പനിയാണ് ഫ്രോസ്റ്റ് ആന്‍ഡ് സുല്ലിവന്‍. 2008 വര്‍ഷത്തില്‍ ഫ്രോസ്റ്റ് ആന്‍ഡ് സുല്ലിവന്‍ 30 ദശലക്ഷത്തോളം ഡിവൈസുകളാണ് വിപണിയിലിറക്കിയത്. 2010ല്‍ 80 ദശലക്ഷം ഡിവൈസുകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബ്ലാക്ക്‌ബെറി ടൂര്‍ ജൂലൈ 12ന്
ഒറാക്കിള്‍ ആയിരം തൊഴിലാളികളെ പിരിച്ചുവിടുന്നു
ബിംഗ് ട്വിറ്ററിനെ കൂട്ടിച്ചേര്‍ത്തു
ഇറാനില്‍ എസ് എം എസുകള്‍ക്ക് സ്വാതന്ത്ര്യം
ബ്രോഡ്ബാന്‍ഡ്: സോണി എറിക്സന് ചൈനയുടെ കരാര്‍
ബ്രോഡ്ബാന്‍ഡ് വികസനത്തിന് നാലു ബില്യന്‍ ഡോളര്‍