പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ബ്ലാക്ക്‌ബെറി ടൂര്‍ ജൂലൈ 12ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്ലാക്ക്‌ബെറി ടൂര്‍ ജൂലൈ 12ന്
പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ബ്ലാക്ക്‌ബെറിയുടെ പുതിയ ഉല്‍പ്പന്നം ബ്ലാക്ക്‌ബെറി ടൂര്‍ ജൂലൈ 12ന് പുറത്തിറങ്ങും. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ സ്റ്റോറുകള്‍ വഴിയും പുതിയ ബ്ലാക്ക്‌ബെറി ലഭിക്കും. നേരത്തെ തന്നെ ഓര്‍ഡര്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ബ്ലാക്ക്‌ബെറി ടൂര്‍ സെറ്റിനെ കുറിച്ച് നേരത്തെ നിരവധി കിംവദന്തികള്‍ക്ക് ഉണ്ടായിരുന്നു.

സി ഡി എം എ ഉപയോക്താക്കള്‍ വളരെ പ്രതീക്ഷയോടെയും താത്‌പര്യത്തോടെയുമാണ് പുതിയ ബ്ലാക്ബെറി ടൂറിന്‍റെ വരവ് കാത്തിരിക്കുന്നത്. 3.2 മെഗാപിക്സല്‍ ക്യാമറയുള്ള സെറ്റില്‍ നിരവധി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വേഗതയേറിയ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് സഹായിക്കുന്നു എന്നതാണ് ബ്ലാക്ബെറി ടൂറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മൊബൈല്‍ നെറ്റ് ലോകം സജീവമായ ഈ സമയത്ത് ഇ-മെയില്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാന്‍ ബ്ലാക്ക്‌ബെറി ഏറെ സഹായിക്കും.

നെറ്റ്ലോകത്തെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, മൈസ്പേസ്, ഫ്ലിക്കര്‍ എന്നിവ സന്ദര്‍ശിക്കാനും ബ്ലാക്ക്‌ബെറി സഹായകരം തന്നെ. ഇതിനെല്ലാം പുറമെ, വേഗതയേറിയ ബ്ലൂടൂത്ത് സേവനവും 3.5 എം എം സ്റ്റീരിയോ ഇയര്‍ഫോണുകളും ലഭ്യമായിരിക്കും. പുതിയ ബ്ലാക്ക്‌ബെറി ടൂര്‍ സെറ്റിന് 199.99 അമേരിക്കന്‍ ഡോളര്‍ വിലവരും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒറാക്കിള്‍ ആയിരം തൊഴിലാളികളെ പിരിച്ചുവിടുന്നു
ബിംഗ് ട്വിറ്ററിനെ കൂട്ടിച്ചേര്‍ത്തു
ഇറാനില്‍ എസ് എം എസുകള്‍ക്ക് സ്വാതന്ത്ര്യം
ബ്രോഡ്ബാന്‍ഡ്: സോണി എറിക്സന് ചൈനയുടെ കരാര്‍
ബ്രോഡ്ബാന്‍ഡ് വികസനത്തിന് നാലു ബില്യന്‍ ഡോളര്‍
സ്റ്റാര്‍ പ്ലേയറുമായി സ്റ്റാര്‍ ഇന്ത്യ