ലോകത്തെ മുന്‍നിര സോഫ്റ്റ്വയര്‍ നിര്‍മ്മാണ കമ്പനിയായ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ യൂറോപ്പിലെ 1000 തൊഴിലാളികളെ പിരിച്ചുവിടുന്നു. ഒറാക്കിളിന്‍റെ ലോകത്തെ മൊത്തം തൊഴിലാളികളുടെ ഒരു ശതമാനമാണിത്. ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്നാണ് ഒറാക്കിളിന് ഇത്രയധികം തൊഴിലാളികളെ പിരിച്ചുവിടേണ്ടി വന്നതെന്നാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇത്തരമൊരു വാര്‍ത്ത ഓറാക്കിള്‍ വക്താവ് നിഷേധിച്ചിട്ടുണ്ട്.
ലോകത്തെ പ്രമുഖ ഐടി കമ്പനികളുമായോക്കെ ഒറാക്കിളിന് ഇടപാടുകളുണ്ട്. ഇ എം സി, എച്ച് പി, ഐ ബി എം, ഇന്‍റല്‍, മൈക്രോസോഫ്റ്റ്, സാപ് എജി തുടങ്ങി കമ്പനികളുമായി ഒറാക്കിള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിവരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് യൂറോപ്പിലെ ഒറാക്കിള്‍ തൊഴിലാളി യൂണിയന്‍ ഇത്തരമൊരു വാര്‍ത്ത അറിഞ്ഞതെന്നും തൊട്ടടുത്ത ദിവസം തന്നെ യൂണിയന്‍ യോഗം ചേര്‍ന്നെന്നുമാണ് റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒറാക്കിളിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ല്‍ 84,233 തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷമിത് 86,000 പേരായി ഉയര്‍ന്നിട്ടുണ്ട്. |