ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ചലനങ്ങള്‍ ബിംഗ് സേര്‍ച്ച് എഞ്ചിനില്‍ ചേര്‍ക്കുന്നതിനുള്ള സാങ്കേതിക വിദ്യ മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തു. സമകാലിക വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്ന വെബ് സൈറ്റാണ് ട്വിറ്റര്‍. ഇതിനാല്‍ തന്നെ ട്വിറ്ററിലെ ഡാറ്റകള്‍ക്ക് സേര്‍ച്ച് എഞ്ചിനില്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് മൈക്രോസോഫ്റ്റ് സേര്‍ച്ച് ടെക്നോളജീസ് സെന്‍റര്‍ മേധാവി സീന്‍ സച്ചര്‍ പറഞ്ഞു.
അതേസമയം, ട്വിറ്ററിലെ എല്ലാ ഡാറ്റകളും സേര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും പ്രമുഖ പ്രൊഫൈലുകളില്‍ വരുന്ന ട്വീറ്റ്സ് മാത്രമെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നും മൈക്രോസോഫ്റ്റ് അധികൃതര്‍ അറിയിച്ചു. അല്‍ ഗോര്‍, അമേരിക്കന്‍ ഐഡിയത്സ് റിയാന്‍ സീക്രസ്റ്റ് തുടങ്ങീ പ്രമുഖ പ്രൊഫൈലുകളില്‍ വരുന്ന രാഷ്ട്രീയ, സാങ്കേതിക വിഷയങ്ങളിലുള്ള ചര്‍ച്ചകളുടെ ട്വീറ്റ്സായിരിക്കും ബിംഗില്‍ ഉള്‍പ്പെടുത്തുക.
സേര്‍ച്ച് എഞ്ചിന്‍ വിപണിയില്‍ വന്‍ മുന്നേറ്റമാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്. ഡാറ്റകള്‍ നല്‍കുന്നതിനോടൊപ്പം വിവിധ സാമ്പത്തിക മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റവും ബിംഗ് നടത്തുന്നുണ്ട്. |