പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഇറാനില്‍ എസ് എം എസുകള്‍ക്ക് സ്വാതന്ത്ര്യം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇറാനില്‍ എസ് എം എസുകള്‍ക്ക് സ്വാതന്ത്ര്യം
ഇറാനില്‍ എസ് എം എസ് നിയന്ത്രണം നീക്കി. ഇറാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിവാദങ്ങളെ തുടര്‍ന്നാണ് എസ് എം എസ്, മൊബൈല്‍ തുടങ്ങീ സേവനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍, നിയന്ത്രണം നീങ്ങിയെങ്കിലും എസ് എം എസ് അയക്കുന്നതില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ഇറാനിയന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിവാദങ്ങളെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍ അടക്കിനിര്‍ത്താന്‍ വേണ്ടിയാണ് എസ് എം എസുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ജൂണ്‍ പതിനൊന്ന് മുതലാണ് എസ് എം എസ് നിയന്ത്രണം നിലവില്‍ വന്നത്.
എസ് എം എസ് സേവനം പുന:സ്ഥാപിച്ചതോടെ നേരത്തെ അയച്ച സന്ദേശങ്ങളുടെ പ്രവാഹമാണെന്നാണ് ഇറാന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ പറയുന്നത്.

ഇതിനു പുറമെ ഒരെ സന്ദേശങ്ങള്‍ നിരവധി തവണ ലഭിക്കുന്നതായും പരാതിയുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇറാന്‍ ടെലികോം വകുപ്പിന് സാധിച്ചിട്ടില്ല. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് ടെലികോം കമ്പനികള്‍ പറയുന്നത്.

എസ് എം എസ്, മൊബൈല്‍, നെറ്റ് സേവനങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നതിനെ തുടര്‍ന്ന് ഇറാന്‍ സാമ്പത്തിക മേഖലയ്ക്ക് വന്‍ നഷ്ടം വരുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പുറമെ ഫേസ്ബുക്ക്, യൂട്യൂബ് എന്നീ ജനപ്രിയ വെബ്സൈറ്റുകളും ഇറാനില്‍ ബ്ലോക്ക് ചെയ്തിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബ്രോഡ്ബാന്‍ഡ്: സോണി എറിക്സന് ചൈനയുടെ കരാര്‍
ബ്രോഡ്ബാന്‍ഡ് വികസനത്തിന് നാലു ബില്യന്‍ ഡോളര്‍
സ്റ്റാര്‍ പ്ലേയറുമായി സ്റ്റാര്‍ ഇന്ത്യ
യൂട്യൂബ് വീഡിയോ ഫയല്‍ വലിപ്പം ഇരട്ടിയാക്കി
നെറ്റ് ട്രാഫിക്: ട്വിറ്റര്‍ കുതിക്കുന്നു
മൊബൈല്‍ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം