സ്വീഡിസ് ടെലികോം ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ സോണി എറിക്സണ് ചൈനയില്‍ നിന്ന് കരാര്‍ ലഭിച്ചു. രാജ്യത്ത് ബ്രോഡ്ബാന്‍ഡ് സേവനം വിപുലപ്പെടുത്തുന്നതിനാണ് കരാര്‍. ചൈനയിലെ മൂന്ന് പ്രധാന ടെലികോം കമ്പനികളാണ് എറിക്സണുമായി ധാരണയിലെത്തിയിരിക്കുന്നത്.
മൊബൈല്‍ നെറ്റ്വര്‍ക്ക് മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന എറിക്സന്‍ ചൈന മൊബൈല്‍, ചൈന യൂനികോം, ചൈന ടെലികോം എന്നീ കമ്പനികളുമായാണ് ധാരണയിലെത്തിയിരിക്കുന്നത്. നിലവിലുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കാനും കൂടുതല്‍ വേഗതയാര്‍ന്ന ബ്രോഡ്ബാന്‍ഡുകള്‍ വികസിപ്പിച്ചെടുക്കാനും വേണ്ടിയാണ് ഇത്തരമൊരു കരാറെന്ന് ചൈനീസ് ടെലികോം കമ്പനികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍, കരാര്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സോണി എറിക്സന്‍ പുറത്തുവിട്ടിട്ടില്ല. ഐ പി ടി വി പോലുള്ള സേവനങ്ങള്‍ ലഭ്യമാക്കാനാണ് ബ്രോഡ്ബാന്‍ഡ് സേവനം വിപുലീകരിക്കുന്നത്. 2ജി, 3ജി, 4ജി മൊബൈല്‍ സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതില്‍ സോണി എറിക്സന്‍ ഒന്നാം സ്ഥാനത്താണ്. 175 രാജ്യങ്ങളിലായി സോണി എറിക്സന്‍ സേവനം നല്‍കുന്നുണ്ട്. |