പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ബ്രോഡ്ബാന്‍ഡ് വികസനത്തിന് നാലു ബില്യന്‍ ഡോളര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രോഡ്ബാന്‍ഡ് വികസനത്തിന് നാലു ബില്യന്‍ ഡോളര്‍
ബ്രോഡ്ബാന്‍ഡ് സാങ്കേതിക രംഗത്തെ വികസനത്തിനായി അമേരിക്കന്‍ സര്‍ക്കാര്‍ നാലു ബില്യന്‍ ഡോളര്‍ ലോണ്‍ നല്‍കാന്‍ തീരുമാനിച്ചു. അമേരിക്കയിലെ എല്ലാ ഗ്രാമീണ പ്രദേശങ്ങളിലും വേഗതയേറിയ ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കുകയാണ് പദ്ധതി കൊണ്ട് ലക്‍ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ച് അമേരിക്കന്‍ സാമ്പത്തികരംഗത്തെ മുന്നോട്ട് കൊണ്ടുവരാന്‍ പ്രസിഡന്‍റ് ബറാക് ഒബാമയാണ് പദ്ധതി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ഇത്തരത്തിലൊരു പദ്ധതിക്കായി 7.2 ബില്യന്‍ ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ക്കായുള്ള ഒബാമയുടെ പദ്ധതിയാണിതെന്ന് വൈസ് പ്രസിഡന്‍റ് ജോ ബിദെന്‍ പറഞ്ഞു.

ലോണിനുള്ള അപേക്ഷകള്‍ ജൂലൈ 14 മുതല്‍ ഓഗസ്റ്റ് 14 വരെ സ്വീകരിക്കും. വികസ്വര രാഷ്ട്രങ്ങളിലെ വികസന മുന്നേറ്റങ്ങള്‍ക്ക് വഴിത്തിരിവായത് വേഗതയേറിയ ബ്രോഡ്ബാന്‍ഡും മൊബൈല്‍ സേവനങ്ങളുമാണെന്ന് കഴിഞ്ഞ ദിവസം ലോകബാങ്ക് അഭിപ്രായപ്പെട്ടിരുന്നു. ആദ്യഘട്ടമെന്ന നിലയിലാണ് നാലു ബില്യന്‍ ഡോളര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 1.6 ബില്യന്‍ ഡോളര്‍ ഗ്രാന്‍ഡായി അനുവദിക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്റ്റാര്‍ പ്ലേയറുമായി സ്റ്റാര്‍ ഇന്ത്യ
യൂട്യൂബ് വീഡിയോ ഫയല്‍ വലിപ്പം ഇരട്ടിയാക്കി
നെറ്റ് ട്രാഫിക്: ട്വിറ്റര്‍ കുതിക്കുന്നു
മൊബൈല്‍ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം
നെറ്റ് ഫില്‍റ്റര്‍: ചൈനയില്‍ പ്രതിഷേധം ശക്തം
അഡോബ് അമേരിക്കയിലെ പ്രവര്‍ത്തനം കുറയ്ക്കുന്നു