സ്റ്റാര്‍ ഇന്ത്യയുടെ ടെലിവിഷന്‍ പരിപാടികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. സ്റ്റാര്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ പ്ലേയര്‍ വഴിയായിരിക്കും ഓണ്‍ലൈന്‍ വീഡിയോ സേവനം നല്‍കുക. സ്റ്റാര്‍ ടിവിയുടെ സൈറ്റ് വഴി സൌജന്യമായാണ് സ്റ്റാറിലെ വിവിധ പരിപാടികള്‍ സൌജന്യമായി നല്‍കുന്നത്.
സ്റ്റാര്‍ ടെലിവിഷന് കീഴിലുള്ള എല്ലാ ചാനലുകളിലെയും പരിപാടികള്‍ ഇതു വഴി വീക്ഷിക്കാനാകും. സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ വേള്‍ഡ്, ചാനല്‍ വി, സ്റ്റാര്‍ ന്യൂസ് ഹിന്ദി, സ്റ്റാര്‍ വണ്‍ എന്നീ ചാനലുകളാണ് ലഭ്യമാകുക. ഈ ചാനലുകളിലെ ജനപ്രിയ പരിപാടികള്‍ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരികയാണ് സ്റ്റാര്‍ ഇന്ത്യ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രേക്ഷകന്‍റെ ഇഷ്ടത്തിനനുസരിച്ച് സിനിമയും സീരിയലും വാര്‍ത്തകളും പ്രത്യേകം തെരഞ്ഞെടുക്കാനാകും. സൈറ്റില്‍ കൂടുതല്‍ ജനപ്രിയ പരിപാടികള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനും അവസരമുണ്ട്. സ്റ്റാര്‍ പ്ലേയര്‍ പ്രവര്‍ത്തിക്കാന്‍ പുതിയ സോഫ്റ്റ്വയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. സ്റ്റാര്‍ പ്ലേയര്‍ വഴി നല്‍കുന്ന വീഡിയോകള്‍ക്ക് മികച്ച ഗുണമേന്മയാണുള്ളത്. മിക്ക സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ സ്റ്റാര്‍ പ്ലേയര്‍ ഉപയോഗിക്കാനാകുമെന്നതും ശ്രദ്ധേയമാണ്. |