ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിലെ വീഡിയോ ഫയലുകളുടെ വലിപ്പം രണ്ട് ജി ബിയാക്കി ഉയര്‍ത്തി. നേരത്തെ ഒരു ജിബി ഫയലുകള്‍ മാത്രമെ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. രണ്ട് ജി ബി സേവനം വരുന്നതോടെ കൂടുതല്‍ മികവാര്‍ന്ന വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനാകുമെന്ന് യൂട്യൂബ് അധികൃതര്‍ ബ്ലോഗിലൂടെ അറിയിച്ചു.
നേരത്തെ അപ്‌ലോഡ് ചെയ്തിരുന്നതിന്‍റെ ഇരട്ടി മികവാര്‍ന്ന വീഡിയോകള്‍ വരെ യൂട്യൂബിലിടാനാകും. ഇതിനാല്‍ തന്നെ ക്യാമറയില്‍ നിന്ന് വലിയ എച്ച് ഡി ഫയലുകള്‍ നേരിട്ട് അപ് ചെയ്യാനാകും. യൂട്യൂബിലെ പുതിയ മാറ്റത്തിന്‍റെ ഭാഗമായി എച്ച് ഡി പതിപ്പിലുള്ള മികവാര്‍ന്ന വീഡിയോകളുടെ ലിങ്കുകള്‍ നല്‍കാന്‍ സാധിക്കുമെന്നും യൂട്യൂബ് അറിയിച്ചു.
എച്ച് ഡി വീഡിയോകള്‍ക്ക് വന്‍ പ്രചാരമാണെന്നും ഇത്തരത്തിലുള്ള കൂടുതല്‍ ഫയലുകള്‍ യൂട്യൂബില്‍ ഇനി മുതല്‍ പങ്കിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്‍ നിയന്ത്രണങ്ങളും നിയമങ്ങളും തുടര്‍ന്നും ബാധകമായിരിക്കുമെന്ന് യൂട്യൂബ് അധികൃതര്‍ അറിയിച്ചു. നിലവില്‍ പത്ത് മിനുറ്റ് ദൈര്‍ഘ്യമുള്ള ഫയലുകളാണ് അപ് ചെയ്യാനാകുക |