പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > അഡോബ് അമേരിക്കയിലെ പ്രവര്‍ത്തനം കുറയ്ക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഡോബ് അമേരിക്കയിലെ പ്രവര്‍ത്തനം കുറയ്ക്കുന്നു
ലോകത്തെ ഏറ്റവും വലിയ ഗ്രാഫിക്സ് ഡിസൈന്‍ സോഫ്റ്റ്വയര്‍ നിര്‍മ്മാതാക്കളായ അഡോബ് വടക്കെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ ആഴ്ചയോടു കൂടി പ്രവര്‍ത്തനം ചുരുക്കുമെന്നാണ് അഡോബ് അറിയിച്ചിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ട്, മൂന്ന്, നാല് പാദങ്ങളില്‍ ഒരാഴ്ച കമ്പനി അടച്ചിടും. ഈ സമയത്ത് തൊഴിലാളികള്‍ക്ക് ശംബളം നല്‍കുമെന്ന് അഡോബ് അറിയിച്ചു. ക്രിസ്തുമസ്, ഈസ്റ്റര്‍, പൊതു അവധികള്‍ എന്നിവയ്ക്ക് പുറമെയായിരിക്കും ഈ നിര്‍ബന്ധിത അടച്ചിടലെന്നും അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ നേരത്തെത്തന്നെ തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ വേതനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്, ബോണസിലും മറ്റു ആനുകൂല്യങ്ങളിലുമൊക്കെ ചില മാറ്റങ്ങള്‍ വരുത്തിയതായി അഡോബിന്‍റെ കാലിഫോര്‍ണിയ മേധാവി സാന്‍ ജോസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ തന്നെ കമ്പനിയുടെ തൊഴില്‍ക്ഷമതയുടെ എട്ട് ശതമാനം വെട്ടിക്കുറച്ചിരുന്നുവെന്ന് കമ്പനി സി ഇ ഒ മാര്‍ക് ഗരെറ്റ് വ്യക്തമാക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എക്സ്ബൊക്സില്‍ പന്തുകളിയും സിനിമയും
ബ്രിട്ടീഷ് വീടുകളില്‍ ഡിജിറ്റല്‍ ടെലിവിഷന്‍
ഫേസ്ബുക്കില്‍ സൈബര്‍ ക്രൈം വ്യാപിക്കുന്നു
മൈക്കല്‍ ജാക്സ്ന്‍റെ പേരില്‍ സ്പാം മെയില്‍
മോസില ഫയര്‍ഫൊക്സ് 3.5 ആര്‍സി പുതുക്കി
മൊബൈലുകാര്‍ക്ക് പ്രിയം ഗൂഗിള്‍ സേര്‍ച്ച്