വിവരസാങ്കേതിക ലോകത്ത് ഡിജിറ്റല്‍ ടെലിവിഷനുള്ള സ്ഥാനം ഏറെ വലുതാണ്. ബ്രിട്ടനിലെ 90 ശതമാനം വീടുകളിലും ഡിജിറ്റല്‍ ടെലിവിഷനുകളാണ് ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ 18 ദശലക്ഷം വീടുകളില്‍ ഡിജിറ്റല്‍ ടെലിവിഷന്‍ റെസീവര്‍ ഉപയോഗിക്കുന്നെണ്ടാണ് റിപ്പോര്‍ട്ട്. ഓഫ്കോം എന്നൊരു ഗ്രൂപ്പാണ് ഇത്തരമൊരു സര്‍വേ നടത്തി വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡ്സ് വഴി വീഡിയോകള്‍ ശേഖരിക്കാനും, പോസ് ചെയ്യാനും, ലൈവ് പരിപാടികള്‍ പിന്നീട് കാണാനും അവസരമൊരുക്കുന്നു. ഇതിലൂടെ ജനപ്രിയ പരിപാടികളൊന്നും നഷ്ടപ്പെടാതെ സൌകര്യമുണ്ടാകുമ്പോള്‍ കാണാനും സാധിക്കും.
ബ്രിട്ടണില്‍ ടെലിവിഷന്‍ പ്രേക്ഷകരില്‍ അഞ്ചു ദശലക്ഷം പേര്‍ സ്കൈ പ്ലസ് ബൊക്സുകള്‍ ഉപയോഗിക്കുമ്പോള്‍ 2.6 ദശലക്ഷം പേര്‍ ഫ്രീവ്യൂ റെക്കോര്‍ഡറുകളാണ് സ്വീകരിക്കുന്നത്. ബാക്കിവരുന്ന 1.2 ദശലക്ഷം പ്രേക്ഷകര്‍ വിര്‍ജിന്‍ മീഡിയയുടെ വി പ്ലസ്, ബി ടി വിഷന്‍, ടോപ് അപ് ടിവി എന്നിവയുടെ സേവനമാണ് ഉപയോഗിക്കുന്നത്. |