പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഫേസ്ബുക്കില്‍ സൈബര്‍ ക്രൈം വ്യാപിക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫേസ്ബുക്കില്‍ സൈബര്‍ ക്രൈം വ്യാപിക്കുന്നു
ഇന്‍റര്‍നെറ്റ് ലോകത്തെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ സൈബര്‍ ക്രൈം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറെ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ ഇഷ്ടയിടം കൂടിയാണ്. സ്ഥിരമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ലിസ സെവറന്‍സ് എന്ന വ്യക്തിയുടെ ലാപ്‌ടോപിനെ കീഴടക്കിയ വൈറസ് വന്നത് ഫേസ്ബുക്കില്‍ നിന്നാണ്. അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുകയാണ് ഇത്തരം വൈറസുകളുടെ പ്രധാന തൊഴില്‍.

ഇത്തരത്തില്‍ വൈറസ് ആക്രമണമുള്ള സൈറ്റ് എന്ത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശിക്കുകയെന്ന് സെവറന്‍സ് ചോദിക്കുന്നു. വൈറസ് ആക്രമണത്തെ തുടര്‍ന്ന് ലാപ്ടോപിലെ പ്രധാന ഡാറ്റകള്‍ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സൈബര്‍ ക്രൈം വഴി അമേരിക്കയില്‍ വിവിധ കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും വര്‍ഷവും കോടി കണക്കിന് ഡോളറിന്‍റെ നഷ്ടമാണ് ഉണ്ടാകുന്നത്. ജനപ്രിയ സൈറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം വൈറസുകള്‍ പ്രവര്‍ത്തിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് മറ്റൊരു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ മൈസ്പേസായിരുന്നു സൈബര്‍ ക്രിമിനലുകളുടെ ഇഷ്ടയിടം. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഹാക്കര്‍മാരും സൈബര്‍ ക്രിമിനലുകളും ഫേസ്ബുക്കിലേക്ക് ചേക്കേറിയത്. നിലവില്‍ ഫേസ്ബുക്കില്‍ ഏകദേശം 200 ദശലക്ഷം അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മൈക്കല്‍ ജാക്സ്ന്‍റെ പേരില്‍ സ്പാം മെയില്‍
മോസില ഫയര്‍ഫൊക്സ് 3.5 ആര്‍സി പുതുക്കി
മൊബൈലുകാര്‍ക്ക് പ്രിയം ഗൂഗിള്‍ സേര്‍ച്ച്
വോഡാഫോണ്‍ പരസ്യം സൂസൂ വില്‍പ്പനയ്ക്ക്
ബിബിസി റേഡിയോ റിലയന്‍സ് ഫോണിലേക്ക്
ഐഫോണ്‍ ത്രീജി‌എസ്: യൂട്യൂബില്‍ വീഡിയോ വിപ്ലവം