അന്തരിച്ച പ്രസിദ്ധ പോപ് ഗായകന്‍ മൈക്കല്‍ ജാക്സന്‍റെ പേരിലും സ്പാം മെയിലുകള്‍ പ്രചരിക്കുന്നു. വീഡിയോ, ചിത്രങ്ങള്‍, ടെക്സ്റ്റുകള്‍ എന്നീ മേഖലകളിലായി നിരവധി സ്പാമുകളാണ് മെയില്‍ വഴി നെറ്റ്ലോകത്ത് പ്രചരിക്കുന്നത്. മൈക്കല്‍ജാക്സനുമായി ബന്ധപ്പെട്ട വിവിധ വീഡിയോ ലിങ്കുകള്‍ നല്‍കിയാണ് കൂടുതലായി തട്ടിപ്പ് നടക്കുന്നത്.
വെബ്സീന്‍സ് സെക്യൂരിറ്റി ലാബ് ത്രെറ്റ്സീക്കര്‍ നെറ്റ്വര്‍ക്കാണ് മൈക്കല്‍ ജാക്സന്‍ സ്പാമുകളെ കണ്ടെത്തിയത്. യൂട്യൂബ് വീഡിയോ ലിങ്ക് നല്‍കി ഡൌണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും ഇതിലൂടെ സിസ്റ്റത്തിലേക്ക് വൈറസ് കടന്നുകൂടുകയുമാണ് ചെയ്യുന്നത്. ട്രോജന്‍ വിഭാഗത്തില്‍ പെട്ട വൈറസുകളാണ് കൂടുതലായി ആക്രമിക്കുന്നത്.
മൈക്കല്‍ ജാക്സന്‍ വീഡിയോസ് എന്ന പേരില്‍ എസ് സി ആര്‍ ഫോര്‍മാറ്റിലുള്ള ഫയലുകളാണ് മെയില്‍ വഴി പ്രചരിക്കുന്നത്. ഓസ്ട്രേലിയയിലെ റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നാണ് ഈ വീഡിയോ ലിങ്ക് നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. |