പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > മോസില ഫയര്‍ഫൊക്സ് 3.5 ആര്‍സി പുതുക്കി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മോസില ഫയര്‍ഫൊക്സ് 3.5 ആര്‍സി പുതുക്കി
വെബ് ബ്രൌസര്‍ നിര്‍മ്മാതാക്കളായ മോസിലയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഫയര്‍ഫൊക്സ് 3.5 ആര്‍ സി പുതുക്കി പുറത്തിറക്കി. മുന്‍ പതിപ്പില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. പുതിയ ഫയര്‍ഫൊക്സ് 3.5 റിലീസ് കാന്‍ഡിഡേറ്റ് നെറ്റില്‍ നിന്ന് ഡൌണ്‍ലോഡിംഗിന് ലഭ്യമാണെന്ന് മോസില അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ മനസ്സിലാക്കിയാണ് പുതിയത് നിര്‍മ്മിച്ചിരിക്കുന്നത്.

വിന്‍ഡോസ്, മാക് ഒഎസ് എക്സ്, ലിനക്സ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ഫൊക്സ് 3.5 കാന്‍ഡിഡേറ്റ് 70 ഭാഷകളിലായാണ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ ഫയര്‍ഫൊക്സ് 3.5 ബീറ്റ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ പതിപ്പ് ലഭിക്കാന്‍ അപ്ഡേറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. ഫയര്‍ഫൊക്സ് 3.5 ആര്‍ സി ബ്രൌസിംഗ് വേഗതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നാണ് മോസില അധികൃതര്‍ അവകാശപ്പെടുന്നത്.

ഫയഫൊക്സ് വെബ് ബ്രൌസര്‍ നിലവില്‍ 300 ദശലക്ഷം ജനങ്ങള്‍ ഉപയോഗിക്കുന്നതായി മോസില ഡയറക്ടര്‍ മൈക് ബെല്‍റ്റ്സ്നര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പിത് 175 ദശലക്ഷമായിരുന്നു. ആഗോള ഓഹരി വിപണിയില്‍ മോസില 22 ശതമാനം മുന്നേറ്റത്തിലാണ്. നിലവിലെ പതിപ്പായ ഫയര്‍ഫൊക്സ് 3.5 ഒരു ബില്യന്‍ ഡൌണ്‍ലോഡിംഗ് നടക്കുമെന്നാണ് കരുതുന്നതെന്നും ബെല്‍റ്റ്സ്നര്‍ പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മൊബൈലുകാര്‍ക്ക് പ്രിയം ഗൂഗിള്‍ സേര്‍ച്ച്
വോഡാഫോണ്‍ പരസ്യം സൂസൂ വില്‍പ്പനയ്ക്ക്
ബിബിസി റേഡിയോ റിലയന്‍സ് ഫോണിലേക്ക്
ഐഫോണ്‍ ത്രീജി‌എസ്: യൂട്യൂബില്‍ വീഡിയോ വിപ്ലവം
ഗൂഗിള്‍ പരസ്യങ്ങള്‍ മൊബൈലിലേക്ക്
ബാര്‍കോഡ് സ്കാനിങ്ങിന് 35 വയസ്സ്