പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > മൊബൈലുകാര്‍ക്ക് പ്രിയം ഗൂഗിള്‍ സേര്‍ച്ച്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൊബൈലുകാര്‍ക്ക് പ്രിയം ഗൂഗിള്‍ സേര്‍ച്ച്
മൊബൈല്‍ നെറ്റ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ സേവനങ്ങളാണെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ വെബ് ബ്രൌസര്‍ സേവനം നല്‍കുന്ന ഒപേരയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

നെറ്റിലെ സേര്‍ച്ച് എഞ്ചിന്‍ സേവനം തേടിയാണ് മിക്ക മൊബൈല്‍ നെറ്റ് ഉപയോക്താക്കളും ഗൂഗിളിലെത്തുന്നത്. വിവരങ്ങളുടെ ലഭ്യതയും പെട്ടെന്ന് വിവരങ്ങള്‍ ഡൌണ്‍ലോഡാകുന്നതും മൊബൈല്‍ നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനെ പ്രിയപ്പെട്ടതാക്കി. മൊബൈല്‍ ഗെയിമുകള്‍ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായും ഒപേര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, റഷ്യയിലും ചൈനയിലും യാണ്ടെക്സ്, ബെയ്ഡു എന്നീ സേര്‍ച്ച് എഞ്ചിനുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മൊബൈല്‍ നെറ്റ് ട്രാഫിക്കില്‍ യാഹൂവാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. നൈജീരിയയിലും ഇന്തോനേഷ്യയിലും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതും യാഹൂവാണ്. നെറ്റ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വോഡാഫോണ്‍ പരസ്യം സൂസൂ വില്‍പ്പനയ്ക്ക്
ബിബിസി റേഡിയോ റിലയന്‍സ് ഫോണിലേക്ക്
ഐഫോണ്‍ ത്രീജി‌എസ്: യൂട്യൂബില്‍ വീഡിയോ വിപ്ലവം
ഗൂഗിള്‍ പരസ്യങ്ങള്‍ മൊബൈലിലേക്ക്
ബാര്‍കോഡ് സ്കാനിങ്ങിന് 35 വയസ്സ്
ഐഫോണ്‍ ത്രീജി എസ് ജപ്പാനിലെത്തി