നിങ്ങള്‍ സൂസൂ ആരാധകനാനോ? സൂസൂ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയാനോ? എങ്കില്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ വീട്ടില്‍ കൊണ്ടുപോകാന്‍ ഇതാ അവസരം. ഇഷ്ടതാരങ്ങള്‍ അഭിനയിച്ച പരസ്യ ഡിവിഡി സ്വന്തമാക്കാനാണ് നിലവില്‍ അവസരം വന്നിരിക്കുന്നത്.
വോഡാഫോണ്‍ വരിക്കാര്‍ക്ക് കമ്പനിയുടെ സ്റ്റോറുകളില്‍ നിന്ന് സൂസൂ പരസ്യങ്ങളുടെ പ്രത്യേക ഡി വി ഡി സ്വന്തമാക്കാനാകും. വോഡാഫോണ്‍ പ്രീപെയ്ഡ് വരിക്കാര്‍ 300 രൂപയ്ക്ക് മുകളില്‍ റീചാര്‍ജ് ചെയ്താല്‍ സൂസൂ ഡിവിഡി സ്വന്തമാക്കാനാകും. 29 സൂസൂ പരസ്യങ്ങളാണ് വോഡാഫോണ്‍ സൂസൂ ഡിവിഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ പി എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടക്കുന്ന സമയത്ത് സൂസൂ പരസ്യം ഏറെ പ്രചാരം നേടിയിരുന്നു. വോഡാഫോന്‍റെ വിവിധ സേവനങ്ങളുടെ പ്രചാരണമാണ് സൂസൂ പരസ്യത്തിലൂടെ ചെയ്തിരിക്കുന്നത്. നിലവിലുള്ള വോഡഫോണ്‍ പോസ്റ്റ്‌പെയ്‌ഡ് വരിക്കാര്‍ക്ക് ഡയറക്ട് ഡെബിറ്റിലൂടെയോ കോളര്‍ട്യൂണുകള്‍ക്ക് വരിക്കാരാകുന്നതിലൂടെയോ ഏതെങ്കിലുമൊരു വോഡഫോണ്‍ അലര്‍ട്ടിനായി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ സൂസൂ ഡി വി ഡി നേടാം. |