ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ പരസ്യങ്ങള്‍ മൊബൈലിലേക്ക് കൂടി എത്തുന്നു. ഇതിന് വേണ്ട മൊബൈല്‍ ആപ്ലിക്കേഷന്‍സിന്‍റെ ബീറ്റാ പതിപ്പ് പുറത്തിറങ്ങി കഴിഞ്ഞു. പരസ്യവുമായി ബന്ധപ്പെട്ട ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍, ആന്‍ഡ്രോയിഡ് സ്റ്റോറുകളില്‍ ലഭിക്കും. അതേസമയം, ഐഫോണിലും ആന്‍ഡ്രോയിഡ് സെറ്റുകളിലും മാത്രമായിരിക്കും ഗൂഗിള്‍ പരസ്യങ്ങള്‍ ലഭിക്കുക.
ആഡ്സെന്‍സ് മൊബൈല്‍ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ പരസ്യരംഗത്ത് വന്‍ മുന്നേറ്റം നടക്കുമെന്നാണ് കരുതുന്നതെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയാണ് മൊബൈല്‍ വിപണി. ഇതിലൂടെ ഗൂഗിള്‍ പരസ്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ സാധിക്കും.
ഇത്തരമൊരു നീക്കത്തിലൂടെ ഗൂഗിളിന് വന്‍ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഡെസ്ക്ടോപ് പിസികളില്‍ ലഭ്യമാകുന്ന പരസ്യങ്ങള്‍ മൊബൈല്‍ ബ്രൌസറുകളില്‍ കൂടി എത്തുന്നതോടെ ഗൂഗിളില്‍ പരസ്യം ചെയ്യുന്ന കമ്പനികളുടെ എണ്ണവും വര്‍ധിച്ചേക്കും. കൂടുതല്‍ നല്ല പരസ്യങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് മൊബൈല്‍ പരസ്യ ആപ്ലിക്കേഷന്‍സ് കൊണ്ട് ലക്‍ഷ്യമിടുന്നതെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. |