പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഐഫോണ്‍ ത്രീജി എസ് ജപ്പാനിലെത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐഫോണ്‍ ത്രീജി എസ് ജപ്പാനിലെത്തി
ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ സെറ്റായ ഐഫോണ്‍ ത്രീജി എസ് ജപ്പാനിലെത്തി. മുപ്പത് ദിവസം മുമ്പാണ് ഐഫോണ്‍ ത്രീജി എസ് മൊബൈല്‍ വിപണിയിലെത്തിയത്. എന്നാല്‍, വെള്ളിയാഴ്ച രാവിലെയാണ് ആപ്പിളിന്‍റെ പുതിയ സെറ്റ് ടോക്കിയോയിലെ ഗിന്‍സ നഗരത്തില്‍ വില്‍പ്പനയ്ക്കെത്തിയത്.

നിലവില്‍ ആറു രാജ്യങ്ങളിലാണ് ഐഫോണ്‍ ത്രീജി എസ് ഇറക്കിയിരിക്കുന്നത്. ജപ്പാന് പുറമെ ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് ഐഫോണ്‍ ത്രീജി എസ് വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ പുതിയ ഐഫോണ്‍ വില്‍പ്പനയില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. പുതിയ സെറ്റായ ഐഫോണ്‍ ത്രീജി എസ് വിപണിയിലെത്തി മൂന്നു ദിവസത്തിനകം ഒരു മില്യന്‍ യൂണിറ്റുകള്‍ വില്‍പ്പന നടന്നെന്നാണ് റിപ്പോര്‍ട്ട്.

2008ല്‍ പുറത്തിറങ്ങിയ ഐഫോണിനും ഒരാഴ്ചക്കുള്ളില്‍ ദശലക്ഷത്തിലേറെ വില്‍പ്പന നടന്നിരുന്നു. എന്നാല്‍, 2008ല്‍ 22 രാജ്യങ്ങളിലായാണ്‌ ഫോണ്‍ വിപണനത്തിനെത്തിരുന്നത്‌. അതേസമയം, ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് ആറു ദശലക്ഷത്തോളം ഐഫോന്‍3.0 സോഫ്റ്റ്വയര്‍ ഡൌണ്‍ലോഡ് ചെയ്തതായും കമ്പനി അധികൃതര്‍ അറിയിച്ചു. ഐഫോണ്‍ 3.0 പുറത്തിറങ്ങി അഞ്ചു ദിവസത്തിനുള്ളിലാണ് ഈ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. പ്രവര്‍ത്തന വേഗതയില്‍ ഏറെ മുന്നിലുള്ള ഐഫോണ്‍ ത്രീജി എസിലെ ബാറ്ററി ലൈഫും മികച്ചതാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വെബ് ഫില്‍ട്ടര്‍: പിസി നിര്‍മ്മാതാക്കള്‍ ആശങ്കയില്‍
മൈക്കല്‍ ജാക്സനെ തേടി നെറ്റിലൂടെ
ഇന്‍റര്‍നെറ്റ് നിയന്ത്രണം റദ്ദാക്കണം: യുഎസ്
ലൈംഗികാരോഗ്യ സൈറ്റുകള്‍ക്ക് നിയന്ത്രണം
തൊഴില്‍ തേടുന്നവരെ സഹായിക്കാന്‍ എയര്‍ടെല്‍
ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഗീതപ്രിയരാണ്