പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ജാക്സണ്‍: ടിവി തോറ്റു, നെറ്റ് ജയിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സണ്‍: ടിവി തോറ്റു, നെറ്റ് ജയിച്ചു
ജാക്സണ്‍
PTIPTI
മൈക്കേല്‍ ജാക്സന്റെ മരണവാര്‍ത്തയെ തുടര്‍ന്ന് പോര്‍ട്ടലുകളിലും നെറ്റ് അധിഷ്ഠിത മറ്റ് പ്ലാറ്റ്‌ഫോമുകളിലും വന്‍ തിരക്ക്. ഗോസിപ്പ് വെബ്‌സൈറ്റായ ടി എം ഇസെഡാണ് മൈക്കേല്‍ ജാക്സന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. വാര്‍ത്ത വന്ന ഉടന്‍ തന്നെ നിരവിധിപേരാണ് ടി‌എം‌ഇസഡ് സന്ദര്‍ശിക്കാനെത്തിയത്. വാര്‍ത്ത കേട്ടവരൊക്കെ ഉറപ്പുവരുത്താനായി നെറ്റില്‍ തിരയുകയായിരുന്നു.

മൈക്കേല്‍ ജാക്സന്റെ മരണവാര്‍ത്ത അറിയാനും ജാക്സനെ പറ്റി കൂടുതല്‍ അറിയാനും അധികമാളുകളും ആശ്രയിച്ചത് നെറ്റിനെയായിരുന്നു. ടെലിവിഷന്‍ ഇത്തവണ പിന്തള്ളപ്പെട്ടു. മൈക്കേല്‍ ജാക്സനെ പറ്റിയുള്ള സകലതും ഉപയോക്താവിന് നല്‍‌കാന്‍ കെല്‍‌പുള്ളവയാണ് നെറ്റിലെ സാങ്കേതികതകള്‍ എന്നും തെളിയിക്കപ്പെട്ടു

പ്രശസ്ത പോപ് ഗായകന്‍ മൈക്കല്‍ ജാക്സന്‍ അന്തരിച്ച വാര്‍ത്ത പുറത്തുവന്നതോടെ പ്രിയ താരത്തിന്‍റെ പ്രൊഫൈലും ചിത്രങ്ങളും വീഡിയോകളും തിരഞ്ഞ് നെറ്റ് ലോകത്തെത്തുന്നത് നിരവധിപേരാണ്. ഇതേതുടര്‍ന്ന് വിക്കി പീഡിയ പോലുള്ള സൈറ്റുകള്‍ വന്‍ ട്രാഫികാണ് അനുഭവപ്പെട്ടത്. പോപ് താരത്തിന്‍റെ വിവരങ്ങള്‍ തേടി കൂടുതല്‍ നെറ്റ് ഉപയോക്താക്കളും എത്തിയത് ഗൂഗിളിലാണ്. മൈക്കല്‍ ജാക്സന്‍ എന്ന് സേര്‍ച്ച് ചെയ്താല്‍ ഗൂഗിളില്‍ ലഭിക്കുന്നത് 58,100,000 ഫലങ്ങളാണ്. ഇതിനാല്‍ ജാക്സനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതും ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിളിന് തന്നെയാണ്.

ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ഇന്നത്തെ പ്രധാന വിഷയവും മൈക്കല്‍ ജാക്സന്‍റെ വിയോഗമാണ്. ഇതിനിടെ മൈക്കേല്‍ ജാക്സനെ പറ്റി ട്വീറ്റ് ചെയ്യുന്നവരുടെ തിരക്ക് താങ്ങാനാവാതെ ട്വിറ്റര്‍ ഇടയ്ക്ക് തകരുകയും ചെയ്തു. ഒരു മിനിറ്റില്‍ ശറാശരി അയ്യായിരം പേരാണ് ജാക്സനെ പറ്റി ട്വിറ്റ് ചെയ്തതെത്രെ.

അതേസമയം, ഏറ്റവും പുതിയ സേര്‍ച്ച് എഞ്ചിനായ മൈക്രോസോഫ്റ്റിന്‍റെ ബിംഗില്‍ 65,700, 000 ഫലങ്ങള്‍ ലഭിക്കുമ്പോള്‍ 155,002 വീഡിയോകളും ഇതോടൊപ്പം നല്‍കാനാകുന്നുണ്ട്. ഫേസ്ബുക്ക്, മൈസ്പേസ് എന്നിവിടങ്ങളിലെല്ലാം പ്രിയ ഗായകന്‍ മൈക്കല്‍ ജാക്സന്‍റെ മരണവാര്‍ത്തയില്‍ ശോകമൂകമായിരിക്കയാണ്.

ജാക്സന്‍ മരണപ്പെട്ട വാര്‍ത്ത വന്നയുടനെ മൊബൈല്‍ ലോകത്ത് എസ് എം എസുകളുടെ പ്രളയമായിരുന്നു. എവിടേയും ജാക്സന്‍ എന്നൊരു വാക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഗൂഗിള്‍ ട്രന്‍റിലെ കണക്കുകള്‍ പ്രകാരം ഇന്ന് ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടത്തിയ വാക്കുകളില്‍ ജാക്സന്‍ ആദ്യ പത്തില്‍ സ്ഥാനം നേടി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്‍റര്‍നെറ്റ് നിയന്ത്രണം റദ്ദാക്കണം: യുഎസ്
ലൈംഗികാരോഗ്യ സൈറ്റുകള്‍ക്ക് നിയന്ത്രണം
തൊഴില്‍ തേടുന്നവരെ സഹായിക്കാന്‍ എയര്‍ടെല്‍
ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഗീതപ്രിയരാണ്
മൊബൈല്‍ നെറ്റില്‍ കണ്ണുനട്ട് എറിക്സണ്‍
ബി എസ് എന്‍ എല്‍ മൈക്രോസോഫ്റ്റുമായി ഒന്നിക്കുന്നു