പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഇന്‍റര്‍നെറ്റ് നിയന്ത്രണം റദ്ദാക്കണം: യുഎസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്‍റര്‍നെറ്റ് നിയന്ത്രണം റദ്ദാക്കണം: യുഎസ്
ചൈനയിലെ ഇന്‍റര്‍നെറ്റ് നിയന്ത്രണം റദ്ദാക്കണമെന്ന് അമേരിക്ക. ചൈനയില്‍ നെറ്റ് നിയന്ത്രണത്തിനായി അടുത്ത മാസം മുതല്‍ കമ്പ്യൂട്ടറുകളില്‍ പ്രത്യേക സോഫ്റ്റ്വര്‍ ഘടിപ്പിക്കുന്ന നിയമം നടപ്പിലാക്കാന്‍ പോകുകയാണ്. ചൈനയില്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ സിസ്റ്റത്തിലും നെറ്റ് നിയന്ത്രണ സോഫ്റ്റ്വയര്‍ നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നാണ് നിയമം. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി എടുക്കുമെന്ന് ചൈനീസ് ഭരണക്കൂടം അറിയിച്ചിട്ടുണ്ട്.

അശ്ലീല സൈറ്റുകള്‍, അശ്ലീല ചിത്രങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനായാണ് ചൈനീസ് സര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത്. ഗ്രീന്‍ ഡാം എന്നൊരു സോഫ്റ്റ്വയറാണ് നെറ്റ്നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. നേരത്തെ ഭരണക്കൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സൈറ്റുകളും ചൈനയില്‍ നിരോധിച്ചിരുന്നു.

യൂട്യൂബ്, ഫേസ്ബുക്ക്, ബിംഗ് എന്നീ സൈറ്റുകള്‍ക്ക് ചൈനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നെറ്റ്നിയന്ത്രണം വരുന്നതോടെ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സിസ്റ്റങ്ങളിലെല്ലാം ഗ്രീന്‍ ഡാം സോഫ്റ്റ്വയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. ഇത് ആഗോള മേഖലയില്‍ കുത്തക കമ്പ്യൂട്ടര്‍ കമ്പനികള്‍ക്ക് വന്‍ ഭീഷണി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലൈംഗികാരോഗ്യ സൈറ്റുകള്‍ക്ക് നിയന്ത്രണം
തൊഴില്‍ തേടുന്നവരെ സഹായിക്കാന്‍ എയര്‍ടെല്‍
ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഗീതപ്രിയരാണ്
മൊബൈല്‍ നെറ്റില്‍ കണ്ണുനട്ട് എറിക്സണ്‍
ബി എസ് എന്‍ എല്‍ മൈക്രോസോഫ്റ്റുമായി ഒന്നിക്കുന്നു
എച്ച് ടി സി മാജികുമായി എയര്‍ടെല്‍