പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ലൈംഗികാരോഗ്യ സൈറ്റുകള്‍ക്ക് നിയന്ത്രണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൈംഗികാരോഗ്യ സൈറ്റുകള്‍ക്ക് നിയന്ത്രണം
ചൈനയില്‍ അശ്ലീലതയ്ക്കെതിരെയുള്ള പോരാട്ടം തുടരുകയാണ്. ഇതിന്‍റെ ഭാഗമായി ലൈംഗികാരോഗ്യ, ഗവേഷണ വെബ്സൈറ്റുകളൊക്കെ നിര്‍ത്തലാക്കാന്‍ ചൈനീസ് ഭരണക്കൂടം ഉത്തരവിറക്കി കഴിഞ്ഞു. അടുത്ത മാസം മുതല്‍ ഈ നിയമം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല ചിത്രങ്ങളും, വീഡിയോകളും പൂര്‍ണമായി നീക്കം ചെയ്യുകയെന്ന ലക്‍ഷ്യവുമായാണ് ലൈംഗികാരോഗ്യ സൈറ്റുകള്‍ കൂടി നിര്‍ത്തലാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ അശ്ലീല സൈറ്റുകളെല്ലാം നിരോധിച്ചിരുന്നു.

ഇനി മുതല്‍ ലൈംഗിക മെഡിക്കല്‍ വിവരങ്ങള്‍ക്കായി പ്രത്യേക സോഫ്റ്റ്വയറിന്‍റെ സഹായം തേടേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമെ ഇത്തരം ലൈംഗികവിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രീയ ഗവേഷണങ്ങളും നിരോധിച്ചതായി ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ലൈംഗിക രോഗങ്ങളുടെയും മറ്റു വിവരങ്ങളുടെയും ഉറവിടങ്ങളായ ചാറ്റ് റൂമുകളും ആരോഗ്യ ചാനലുകളും പുതിയ നിയന്ത്രണത്തിന്‍റെ പരിധിയില്‍ വരും. ആരോഗ്യസൈറ്റുകളില്‍ ലൈംഗിക വിവരങ്ങള്‍ അടങ്ങിയതൊന്നും പ്രസിദ്ധീകരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. നിയമം ലംഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തൊഴില്‍ തേടുന്നവരെ സഹായിക്കാന്‍ എയര്‍ടെല്‍
ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഗീതപ്രിയരാണ്
മൊബൈല്‍ നെറ്റില്‍ കണ്ണുനട്ട് എറിക്സണ്‍
ബി എസ് എന്‍ എല്‍ മൈക്രോസോഫ്റ്റുമായി ഒന്നിക്കുന്നു
എച്ച് ടി സി മാജികുമായി എയര്‍ടെല്‍
വിംബിള്‍ഡണ്‍ ആപ്ലിക്കേഷനുമായി ഐബി‌എം