പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഗീതപ്രിയരാണ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഗീതപ്രിയരാണ്
ട്വിറ്റര്‍ ഉപയോഗിക്കുന്ന കൂടുതല്‍ പേരും മ്യൂസിക് പ്രിയരാണെന്ന് റിപ്പോര്‍ട്ട്. എന്‍ പി ഡി ഗ്രൂപ്പ് നടത്തിയ പഠനപ്രകാരം ട്വിറ്റര്‍ ഉപയോഗിക്കുന്ന 77 ശതമാനം പേരും ഡിജിറ്റല്‍ മ്യൂസിക് ഡൌണ്‍ലോഡ് ചെയ്യുന്നവരാണെന്ന് കണ്ടെത്തി. സ്ഥിരമായി ട്വിറ്റര്‍ സന്ദര്‍ശിക്കുന്നവരാണ് ഇതില്‍ മുമ്പിലെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മൊത്തം നെറ്റ് ഉപയോക്താക്കളില്‍ എട്ടു ശതമാനം പേര്‍ മ്യൂസിക് വാങ്ങുമ്പോള്‍ ട്വിറ്റര്‍ സന്ദര്‍ശിക്കുന്ന 12 ശതമാനം പേരും മ്യൂസിക് പണം കൊടുത്ത് വാങ്ങുന്നവരാണ്.

മൂന്നിലൊന്ന് ട്വിറ്റര്‍ ഉപയോക്താക്കളും പുതിയ മ്യൂസിക് സിഡി ഇറങ്ങിയാല്‍ മൂന്നു മാസത്തിനുള്ളില്‍ തന്നെ വാങ്ങുന്നവരാണ്. അതേസമയം, 34 ശതമാനം ഉപയോക്താക്കള്‍ ഡിജിറ്റല്‍ മ്യൂസിക് വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, മൊത്തം നെറ്റ് ഉപയോക്താക്കളില്‍ 23 ശതമാനം പേര്‍ സി ഡി വാങ്ങുമ്പോള്‍ 16 ശതമാനം പേര്‍ മാത്രമാണ് ഡിജിറ്റല്‍ മ്യൂസിക് സ്വീകരിക്കുന്നത്.

മൂന്നില്‍ ഒന്ന് ട്വിറ്റര്‍ ഉപയോക്താക്കളും പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴി സംഗീതം ശ്രവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. 41 ശതമാനം പേര്‍ ഓണ്‍ലൈന്‍ റേഡിയോ വഴി മ്യൂസിക് കേള്‍ക്കുമ്പോള്‍ 39 ശതമാനം അംഗങ്ങളും സംഗീതപ്പോടൊപ്പം വീഡിയോയും കാണാന്‍ താല്‍‌പര്യപ്പെടുന്നവരാണ്. പുതിയ മ്യൂസിക് ആല്‍ബങ്ങളും സിഡികളും കണ്ടെത്താനും വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും ട്വിറ്റര്‍ സഹായം വലുതാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മൊബൈല്‍ നെറ്റില്‍ കണ്ണുംനട്ട് എറിക്സന്‍
ബി എസ് എന്‍ മൈക്രോസോഫ്റ്റുമായി ഒന്നിക്കുന്നു
എച്ച് ടി സി മാജികുമായി എയര്‍ടെല്‍
വിംബിള്‍ഡണ്‍ ആപ്ലിക്കേഷനുമായി ഐബി‌എം
ബ്ലോഗര്‍മാരെ നിയന്ത്രിക്കാറില്ല: ഗൂഗിള്‍ ഇന്ത്യ
ഐഫോണ്‍ ത്രീജി എസ് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം