പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > മൊബൈല്‍ നെറ്റില്‍ കണ്ണുനട്ട് എറിക്സണ്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൊബൈല്‍ നെറ്റില്‍ കണ്ണുനട്ട് എറിക്സണ്‍
മൊബൈല്‍ ഇന്‍റര്‍നെറ്റില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി സോണി എറിക്സണ്‍ പദ്ധതിയിടുന്നു. എറിക്സണ്‍ സി ഇ ഒ കാള്‍ ഹെന്‍‌റിക് സ്വാന്‍ബെര്‍ഗാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ നെറ്റ് സേവനം വിപുലപ്പെടുത്താതെ പുതിയ സെറ്റുകള്‍ക്ക് നിലനില്‍ക്കാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗവേഷണവും വികസനത്തിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഇതിനായി എറിക്സണു കീഴില്‍ 25,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിലവില്‍ കമ്പനിക്ക് പദ്ധതിയില്ല. കമ്പനിയിലെ മൊത്തം 75,000 തൊഴിലാളികളില്‍ കേവലം 5000 പേര്‍ മാത്രമാണ് നിര്‍മ്മാണമേഖലയില്‍ ജോലിചെയ്യുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു. സാങ്കേതികപരമായ കൂടുതല്‍ കണ്ടെത്തലുകളാണ് എറിക്സന്‍റെ പുതിയ പദ്ധതികള്‍ ലക്‍ഷ്യമിടുന്നത്.

എറിക്സണെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട സമയമാണിത്. ലോകത്തെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ പുതിയ സാങ്കേതിക കണ്ടെത്തലുകള്‍ക്ക് കഴിയുമെന്നും എറിക്സണ്‍ സി ഇ ഒ അഭിപ്രായപ്പെട്ടു. കൂടുതല്‍ പേര്‍ക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള വഴി മൊബൈലായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ ആ മേഖലയില്‍ കൂടുതല്‍ സാങ്കേതിക കണ്ടെത്തലുകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ലോകത്ത് ആകെ നാലു ബില്യന്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുണ്ട്. ഇത് 2012 ആകുമ്പോഴേക്കും 50 ബില്യനായി ഉയരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബി എസ് എന്‍ എല്‍ മൈക്രോസോഫ്റ്റുമായി ഒന്നിക്കുന്നു
എച്ച് ടി സി മാജികുമായി എയര്‍ടെല്‍
വിംബിള്‍ഡണ്‍ ആപ്ലിക്കേഷനുമായി ഐബി‌എം
ബ്ലോഗര്‍മാരെ നിയന്ത്രിക്കാറില്ല: ഗൂഗിള്‍ ഇന്ത്യ
ഐഫോണ്‍ ത്രീജി എസ് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം
പ്രകൃതിക്കിണങ്ങിയ എല്‍സിഡിയുമായി എസര്‍