രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും സോഫ്റ്റ്വര്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോസോഫ്റ്റുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ബിസിനസ് മെയില്‍ ആപ്ലിക്കേഷന്‍സുകള്‍ മൊബൈല്‍ വരിക്കാര്‍ക്ക് എത്തിക്കാന്‍ വേണ്ടിയാണ് ബി എസ് എന്‍ എല്‍ മൈക്രോസോഫ്റ്റുമായി യോജിക്കുന്നത്.
ഈ സേവനം ലഭ്യമാക്കാന്‍ മാസവരിസംഖ്യയായി വരിക്കാരില്‍ നിന്ന് 420 രൂപ ഈടാക്കുമെന്ന് ബി എസ് എന്‍ എല്‍ അറിയിച്ചു. ഇന്‍റര്‍നെറ്റ് വഴിയായിരിക്കും ഈ സേവനം ലഭ്യമാക്കുക.
വിവിധ സംരംഭങ്ങള്‍ക്കിടയിലെ വാണിജ്യപരമായ ഇടപാടുകള്‍ സംബന്ധിച്ചുള്ള നിരവധി സേവനങ്ങളായിരിക്കും ബിസിനസ് മെയില്‍ ആപ്ലിക്കേഷന്‍ വഴി ലാഭ്യമാക്കുകയെന്ന് ബി എസ് എന്‍ എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കുല്‍ദീപ് ഗോയല്‍ പറഞ്ഞു. മൂന്നു വര്‍ഷത്തേക്കാനാണ് മൈക്രോസോഫ്റ്റുമായി ബി എസ് എന്‍ കരാറിലെത്തിയിരിക്കുന്നത്. |