പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > വിംബിള്‍ഡണ്‍ ആപ്ലിക്കേഷനുമായി ഐബി‌എം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിംബിള്‍ഡണ്‍ ആപ്ലിക്കേഷനുമായി ഐബി‌എം
ടെന്നീസ് ആരാധകരുടെ താല്‍‌പര്യം കണക്കിലെടുത്ത് വിംബിള്‍ഡണ്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനുമായി ഐ ബി എം രംഗത്ത്. ഗൂഗിള്‍ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് വിംബിള്‍ഡണ്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍.

വിംബിള്‍ഡണില്‍ നിന്നുള്ള വാര്‍ത്തകളും സ്കോറുകളും യഥാസമയം മൊബൈല്‍ വരിക്കാരിലെത്തിക്കാന്‍ ഈ ആപ്ലിക്കേഷന് സാധിക്കും. കളിക്കാരുടെ പ്രസ്താവനകള്‍, വീഡിയോകള്‍ എന്നിവയെല്ലാം സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കും. വളരെ വ്യത്യസ്തമായ രീതിയിലാണ് വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതാണ് വിംബിള്‍ഡണ്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനെന്ന് ഐ ബി എം വക്താവ് അലന്‍ ഫ്ലാക്ക് പറഞ്ഞു.

ഇതിന്‍റെ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കായിക വാര്‍ത്തകളും വിവരങ്ങളും നല്‍കുന്നതില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ വന്‍ ഉപകാരപ്രദമാണെന്ന് എ ഇ എല്‍ ടി സി ഡയറക്ടര്‍ റോബ് മക്കൌണ്‍ അഭിപ്രായപ്പെട്ടു. 1990 മുതല്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിലെ ഐ ടി പങ്കാളിയാണ് ഐ ബി എം. വിംബിള്‍ഡണ്‍ ആപ്ലിക്കേഷന് പുറമെ ടെന്നീസ് വിവരങ്ങള്‍ നല്‍കാനായി ട്വിറ്ററില്‍ ഒരു പേജും ഐ ബി എം തുടങ്ങിയിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബ്ലോഗര്‍മാരെ നിയന്ത്രിക്കാറില്ല: ഗൂഗിള്‍ ഇന്ത്യ
ഐഫോണ്‍ ത്രീജി എസ് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം
പ്രകൃതിക്കിണങ്ങിയ എല്‍സിഡിയുമായി എസര്‍
പുതിയ ടി-മൊബൈല്‍ വില്‍‌പന ഓഗസ്റ്റില്‍
ഓണ്‍ലൈന്‍ തട്ടിപ്പ്: ഇരകള്‍ ഇന്ത്യക്കാര്‍
ആര്‍കോം, ചൈന മൊബൈല്‍ ഒന്നിക്കല്‍ ചര്‍ച്ച തുടങ്ങി