ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ ഒരിക്കലും നിയന്ത്രിക്കാറില്ലെന്ന് ഗൂഗിള്‍ ഇന്ത്യ അറിയിച്ചു. തങ്ങളുടെ ബ്ലോഗ് പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകളൊന്നും തങ്ങള്‍ നിയന്ത്രിക്കാറില്ലെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
മുംബൈ ഹൈക്കോടതിയില്‍ ഗൂഗിള്‍ ബ്ലോഗുകള്‍ക്കെതിരെ വന്ന പരാതിയെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. അശ്ലീല ചുവയുള്ള ബ്ലോഗുകള്‍ നീക്കണമെന്ന നിര്‍ദ്ദേശം ഗൂഗിളിന് സ്വീകരിക്കാനാകില്ല. ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാനുള്ള പ്ലാറ്റ്ഫോമുകള്‍ മാത്രമാണ് ഗൂഗിള്‍ നല്‍കുന്നത്. ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് പൂര്‍ണ അവകാശം ബ്ലോഗര്‍മാര്‍ക്കായിരിക്കുമെന്നും ഗൂഗിള്‍ ഇന്ത്യയുടെ വക്കീല്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഗൂഗിളിന് ഉത്തരവാദിത്തമോ ബാധ്യതകളോ ഉണ്ടാകില്ലെന്നും അറിയിച്ചു. ഓരോ മിനുറ്റിലും ചുരുങ്ങിയത് 2,50,000 വാക്കുകളാണ് പ്രസിദ്ധീകരിക്കുന്നത്. ഇതെല്ലാം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഗൂഗിളിന് സാധിക്കില്ലെന്നും ഗൂഗിള്‍ നിയമോപദേശകന്‍ വ്യക്തമാക്കി. |