ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ടി-മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ ഓഗസ്റ്റില്‍ വില്‍പ്പനയ്ക്കെത്തും. നിലവില്‍ ഐഫോണും പാം പ്രിയും പുതിയ സെറ്റുകള്‍ പുറത്തിറക്കിയ സാഹചര്യത്തിലാണ് ടി-മൊബൈല്‍ പുതിയ പതിപ്പ് വിപണിയിലെത്താന്‍ വൈകുന്നത്. നേരത്തെ ജൂലൈയില്‍ പുറത്തിറക്കുമെന്നാണ് ടി-മൊബൈല്‍ അറിയിച്ചിരുന്നത്. ജനപ്രിയ സെറ്റായി മാറിയ ഐഫോണില്‍ നിന്ന് വന്‍ ഭീഷണിയാണ് ടി-മൊബൈല്‍ സ്മാര്‍ട്ട് ഫോണുകള്‍ നേരിടുന്നത്.
അമേരിക്കയില്‍ മൊബൈല്‍ സേവനത്തില്‍ ടി-മൊബൈല്‍ നാലാം സ്ഥാനത്താണ്. ടി-മൊബൈല്‍ ജി1ന്‍റെ പുതിയ പതിപ്പാണ് നിലവില്‍ പുറത്തിറക്കുന്നത്. പുതിയ സെറ്റിന് ഏകദേശം 199 ഡോളര്‍ വിലവരുമെന്നാണ് കരുതുന്നത്. ഐഫോണ്‍ ത്രീജി എസ്, പാംപ്രി എന്നിവയ്ക്ക് ലഭിക്കുന്ന മിക്ക സേവനങ്ങളും രണ്ട് വര്‍ഷത്തെ സേവന ഉടമ്പടിയോടെയാണ് നല്‍കുന്നത്.
അതേസമയം, ആന്‍ഡ്രോയിഡില്‍ വികസിപ്പിച്ചെടുത്ത സെറ്റ് ഉപയോക്താവിന്‍റെ ഇഷ്ടാനുസരണം മാറ്റങ്ങള്‍ക്ക് വിധേയമാക്കാവുന്നതാണ്. ആപ്പിളിന്‍റെ ഐഫോണുകളില്‍ ഇത്തരമൊരു സേവനം ലഭ്യമല്ല. നേരത്തെ ഇറക്കിയ ടി-മൊബൈല്‍ ജി1 ഏറെ പ്രചാരം നേടിയിരുന്നു. പത്ത് ദശലക്ഷത്തോളം ടി-മൊബൈല്‍ ജി1 വില്‍പ്പന നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പഴയ പതിപ്പില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ സെറ്റ് പുറത്തിറക്കുന്നത്. |