പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഓണ്‍ലൈന്‍ തട്ടിപ്പ്: ഇരകള്‍ ഇന്ത്യക്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓണ്‍ലൈന്‍ തട്ടിപ്പ്: ഇരകള്‍ ഇന്ത്യക്കാര്‍
ഓണ്‍ലൈന്‍ തട്ടിപ്പിനും കൊള്ളയ്ക്കും ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഗോവ് സര്‍വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ 76 ശതമാനം നെറ്റ് ഉപയോക്താക്കള്‍ക്കും ഫിഷിംഗ് ആക്രമണത്തെ കുറിച്ച് ചെറിയ വിവരം പോലുമില്ലെന്നാണ് സര്‍വേ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ഇതിനാല്‍ തന്നെ, ഇത്തരം ഓണ്‍ലൈണ്‍ തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ കുടുങ്ങുന്നതും വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഫിഷിംഗ് ആക്രമണം വലിയൊരു വെല്ലുവിളിയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് കമ്പനിയായ ഐ എം ആര്‍ ജി വക്താവ് മക്സെല്ലന്‍ഡ് പറഞ്ഞു.

ഇത്തരം ഫിഷിംഗ് ആക്രമണം വര്‍ധിക്കുന്നതിലൂടെ ഓണ്‍ലൈണ്‍ കച്ചവടങ്ങളെ ബാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ സോഫ്റ്റ്വയര്‍ കമ്പനികളും ഇന്‍റര്‍നെറ്റ് ബ്രൌസര്‍ കമ്പനികളും യോജിച്ച് വികസിപ്പിച്ചെടുക്കുന്ന എസ് എസ് എല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനങ്ങള്‍ പോലും ഫിഷിംഗ് ആക്രമിക്കപ്പെടുകയാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആര്‍കോം, ചൈന മൊബൈല്‍ ഒന്നിക്കല്‍ ചര്‍ച്ച തുടങ്ങി
ബ്രോഡ്ബാന്‍ഡ് വളര്‍ച്ചയില്‍ ഏഷ്യ മുന്നില്‍
ബിഎസ്എന്‍എല്‍ ഐപിടിവി സേവനം തുടങ്ങി
ഐടി വ്യവസായ വളര്‍ച്ച 10.8 ശതമാനമായി കുറയും
ഗെയിമുകള്‍ കുട്ടികളെ നല്ലവരാക്കും
പേര്‍ഷ്യന്‍ മൊഴിമാറ്റ ടൂളുമായി ഗൂഗിള്‍