അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും(ആര്‍കോം) ചൈന മൊബൈലും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ പോകുന്നു. ഇത് സംബന്ധിച്ച പ്രഥമിക ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും വലിയ മൊബൈല്‍ കമ്പനിയാണ് ചൈന മൊബൈല്‍. സേവനം ഇന്ത്യയിലേക്ക് വ്യാപിക്കാന്‍ താത്‌പര്യമുണ്ടെന്ന് ചൈന മൊബൈല്‍ സി ഇ ഒ നേരത്തെ തന്നെ ബാര്‍സിലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അറിയിച്ചിരുന്നു. ചൈന മൊബൈലിന് ഏകദേശം 450 ദശലക്ഷത്തോളം വരിക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ ആര്‍കോമുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ചൈന മൊബൈല്‍ ലക്‍ഷ്യമിടുന്നത്. സി ഡി എം എ, ജി എസ് എം എന്നീ സേവനങ്ങള്‍ ആര്‍കോം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെ റിലയന്‍സ് സേവനം ലഭ്യമാണ്. ആര്‍കോമിന് നിലവില്‍ രാജ്യത്ത് ആകെ 70 ദശലക്ഷം വരിക്കാരാനുള്ളത്. പാകിസ്ഥാനിലും ഹോങ്കോങ്ങിലും നേരത്തെ തന്നെ ചൈന മൊബൈല്‍ സേവനം തുടങ്ങിയിരുന്നു.
ചൈന മൊബൈലുമായി യോജിക്കുന്നതിലൂടെ ആര്‍കോമിന് വന്‍ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നാണ് കരുതുന്നത്. ത്രീജി സേവനം നല്‍കുന്നതിലൂടെയും ആര്‍കോമിന് നേട്ടമായിരിക്കും ലഭിക്കുക. അതേസമയം, സ്വീഡിഷ് മൊബൈല്‍ കമ്പനിയായ ടെലിനൊറും ഇന്ത്യയില്‍ സേവനം തുടങ്ങാന്‍ പദ്ധതിയുണ്ട്. ചൈനയില്‍ മറ്റൊരു മൊബൈല്‍ കമ്പനിയായ ഹുവായ് ടെക്നോളജീസുമായി നേരത്തെ തന്നെ ബി എസ് എന്‍ എല്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ജി എസ് എം സേവനം നല്‍കുന്നത് സംബന്ധിച്ചായിരുന്നു ഈ ധാരണ.
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളൊക്കെ അന്താരാഷ്ട്ര മൊബൈല്‍ കമ്പനികളുമായി ധാരണയുണ്ടാക്കാന്‍ മത്സരിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമെന്നോണം രാജ്യത്തെ പ്രമുഖ കമ്പനിയായ ഭാരതി എയര്‍ടെല്‍ ദക്ഷിണാഫ്രിക്കയിലെ എം ടി എന്നുമായി യോജിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. |