ആഗോള സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും ഏഷ്യയില്‍ ബ്രോഡ്ബാന്‍ഡ് വളര്‍ച്ചയില്‍ വന്‍ മുന്നേറ്റം. ചൈനയാണ് ബ്രോഡ്ബാന്‍ഡ് വളര്‍ച്ചയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നേരത്തെ അമേരിക്കയായിരുന്നു മുന്നില്‍. ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും ബ്രോഡ്ബാന്‍ഡ് വളര്‍ച്ചയില്‍ ഏറെ മുന്നേറിക്കൊണ്ടിരിക്ക്യ്കയാണ്. ഇന്‍ഡസ്ട്രി ഗ്രൂപ്പ് ബ്രോഡ്ബാന്‍ഡ് ഫോറമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
അവസാന പാദത്തിലെ കണക്കുകള്‍ പ്രകാരം ആഗോളത്തലത്തില്‍ മൊത്തം 16.6 ദശലക്ഷം ബ്രോഡ്ബാന്‍ഡ് കണക്‍ഷണുകള്‍ വര്‍ധിച്ചുവെന്നാണ് കണക്ക്. ഇതില്‍ 45 ശതമാനം ബ്രോഡ്ബാന്‍ഡ് കണക്‍ഷണുകളും ഏഷ്യന്‍ രാജ്യങ്ങളിലാണ് ഉപയോഗിക്കുന്നത്. ലോകത്ത് ഇതുവരെയായി മൊത്തം 429.9 ദശലക്ഷം ബ്രോഡ്ബാന്‍ഡ് കണക്‍ഷണുകളുണ്ട്. ഇതില്‍ ചൈനയില്‍ മാത്രം 88 ദശലക്ഷവും ഇന്ത്യയില്‍ 6.1 ദശലക്ഷം കണക്‍ഷണുകളുമുണ്ട്.
ബ്രോഡ്ബാന്‍ഡ് വളര്‍ച്ചയില്‍ ഏഷ്യയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന മറ്റു രാജ്യങ്ങള്‍ ഫിലിപ്പെയിന്‍സ്, വിയറ്റ്നാം എന്നിവയാണ്. ഫിലിപ്പെയിന്‍സില്‍ 68.47 ശതമാനവും വിയറ്റ്നാമില്‍ 60.94 ശതമാനവുമാണ് ബ്രോഡ്ബാന്‍ഡ് വളര്‍ച്ച. ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ബ്രോഡ്ബാന്‍ഡിന്‍റെ മറ്റൊരു രൂപമാണ് ഐ പി ടി വി. അവസാന പാദത്തില്‍ ഐ പി ടി വിയുടെ വളര്‍ച്ച 10.28 ശതമാനമാണ്. |