പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ബിഎസ്എന്‍എല്‍ ഐപിടിവി സേവനം തുടങ്ങി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബിഎസ്എന്‍എല്‍ ഐപിടിവി സേവനം തുടങ്ങി
പൊതുമേഖല ടെലികോം സംരംഭമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് കൊല്‍ക്കത്തയില്‍ ഐപിടിവി സേവനം തുടങ്ങി. സ്മാര്‍ട്ട് ഡിവിഷനുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ‘മൈ വേ’ ബ്രാന്‍ഡിന് കീഴില്‍ ഐപിടിവി സേവനം നല്‍കുന്നത്.

കൊല്‍ക്കത്ത പട്ടണത്തിലുള്ള ആളുകള്‍ക്ക് ഇനിമുതല്‍ ബ്രോഡ് ബാന്‍ഡ് അല്ലെങ്കില്‍ ഫിക്സ്ഡ് ലൈന്‍ കണക്ഷനും ഒരു സെറ്റ് ടോപ് ബോക്സും ഉപയോഗിച്ച് ഐപിടിവി ലഭ്യമാക്കാനാവും. വീഡിയോകള്‍, ഗെയിമുകള്‍, മ്യൂസിക്ക്, വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങള്‍ തുടങ്ങിയ കണ്ടന്‍റ് ഓണ്‍ ഡിമാന്‍റ് സേവനങ്ങളും ഇന്‍ററാക്ടീവ് സ്റ്റൈല്‍ സേവനങ്ങളുമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.

പേഴ്സണലൈസ്ഡ് സ്റ്റോക്ക് ടിക്കറ്റര്‍, ഇന്‍ററാക്ടീവ് വ്യൂയിംഗ്, ഇ-മെയില്‍ ആക്സസിംഗ്, ചാറ്റിംഗ്, ട്രാവല്‍-കാലാവസ്ഥ വിവരങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ മൈവേ ഐപിടിവി ഭാവിയില്‍ ലഭ്യമാക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഐടി വ്യവസായ വളര്‍ച്ച 10.8 ശതമാനമായി കുറയും
ഗെയിമുകള്‍ കുട്ടികളെ നല്ലവരാക്കും
പേര്‍ഷ്യന്‍ മൊഴിമാറ്റ ടൂളുമായി ഗൂഗിള്‍
എസര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലേക്ക്
ചെന്നൈയില്‍ ഐഡിയ ജി എസ് എം
പുതിയ സ്മാര്‍ട്ട് ഫോണുമായി ഹുവേയ്