പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഐടി വ്യവസായ വളര്‍ച്ച 10.8 ശതമാനമായി കുറയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐടി വ്യവസായ വളര്‍ച്ച 10.8 ശതമാനമായി കുറയും
ആഗോള തലത്തില്‍ രൂക്ഷമായി തുടരുന്ന സമ്പത്തിക മാന്ദ്യം കാരണം രാജ്യത്തെ ഐടി/ ഐടി അനുബന്ധ വ്യവസായ മേഖലയിലെ വളര്‍ച്ച 2009ല്‍ 10.8 ശതമാനമായി കുറയും. ഐടി സംരംഭമായ ഐഡിസി ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

3,09,573 കോടി രൂപയാണ് നടപ്പ് വര്‍ഷം വളര്‍ച്ച പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായിരിക്കും ഈ വര്‍ഷം അനുഭവപ്പെടുക. ആഭ്യന്തര വിപണിയില്‍ 10.2 ശതമാനത്തിന്‍റെ (1,09,406 കോടി രൂപ) വളര്‍ച്ചയായിരിക്കും അനുഭവപ്പെടുക. അതേസമയം കയറ്റുമതിയില്‍ 11.2 ശതമാനത്തിന്‍റെ (2,00,000) വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

2008ല്‍ 14 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഐടി/ ഐടി അനുബന്ധ മേഖലയില്‍ ഉണ്ടായത്. 2013 വരെ 13.9 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചയാണ് മേഖലയില്‍ ഐഡിസി പ്രതീക്ഷിക്കുന്നത്. 2013ല്‍ 534,479 കോടി രൂപയായിരിക്കും മേഖലയിലെ വരുമാനം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗെയിമുകള്‍ കുട്ടികളെ നല്ലവരാക്കും
പേര്‍ഷ്യന്‍ മൊഴിമാറ്റ ടൂളുമായി ഗൂഗിള്‍
എസര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലേക്ക്
ചെന്നൈയില്‍ ഐഡിയ ജി എസ് എം
പുതിയ സ്മാര്‍ട്ട് ഫോണുമായി ഹുവേയ്
കാലാവസ്ഥാ വിവരങ്ങള്‍ക്കായി മൊബൈല്‍ കമ്പനികളും