പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഗെയിമുകള്‍ കുട്ടികളെ നല്ലവരാക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗെയിമുകള്‍ കുട്ടികളെ നല്ലവരാക്കും
കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കുട്ടികളെ ചീത്തയാക്കും, കുട്ടികളില്‍ ആക്രമണ സ്വഭാവം വളര്‍ത്തുമെന്നോക്കെയാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ഇതെല്ലാം തെറ്റാണെന്ന് പുതിയ പഠനം തെളിയിച്ചിരിക്കുന്നു. ചില കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കുട്ടികളെ നന്മയിലേക്ക് നയിക്കുമെന്നും മറ്റുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്‍ടെത്തിയിരിക്കുന്നത്. പ്രോ-സോഷ്യല്‍ വീഡിയോ ഗെയിമുകളിലെ ചില കഥാപാത്രങ്ങള്‍ കുട്ടികളെ നല്ല വഴിക്ക് ചിന്തിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വിവിധ രാജ്യങ്ങളിലായി മൂന്നുതരത്തിലുള്ള പഠനമാണ് കുട്ടികളില്‍ നടത്തിയത്. വിവിധ പ്രായത്തിലുള്ള കുട്ടികളെ ശാസ്ത്രീയ രീതിയിലൂടെ പഠനങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു. ചില ഗെയിമുകളിലെ നല്ല വസ്തുതകള്‍ കുട്ടികളെ നന്മയിലേക്ക് നയിക്കുന്നതായാണ് ഈ പഠനത്തില്‍ നിന്ന് കണ്ടെത്തിയത്. ഹിംസാത്മകമായ വീഡിയോ ഗെയിമുകളിലും നല്ല രീതിയിലുള്ള ഗെയിമുകളിലുമായി ഡസന്‍ കണക്കിന് പഠനങ്ങള്‍ നടത്തിയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് സൈക്കോളജിസ്റ്റായ ഡഗ്ലസ് ജെന്‍റില്‍ പറഞ്ഞു.

അതേസമയം, ഇത്തരം കളികളോടുള്ള കുട്ടികളുടെ സ്വഭാവമാറ്റത്തില്‍ വിവിധ പ്രായക്കാര്‍ക്കിടയില്‍ മാറ്റമുണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. പേര്‍സാണിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ബുള്ളറ്റിനിലാണ് പുതിയ പഠന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പേര്‍ഷ്യന്‍ മൊഴിമാറ്റ ടൂളുമായി ഗൂഗിള്‍
എസര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലേക്ക്
ചെന്നൈയില്‍ ഐഡിയ ജി എസ് എം
പുതിയ സ്മാര്‍ട്ട് ഫോണുമായി ഹുവേയ്
കാലാവസ്ഥാ വിവരങ്ങള്‍ക്കായി മൊബൈല്‍ കമ്പനികളും
ഐഫോണ്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു