പേര്‍ഷ്യന്‍ മൊഴിമാറ്റ ടൂള്‍ ഗൂഗിള്‍ പുറത്തിറക്കി. ഇറാന്‍ തെരഞ്ഞെടുപ്പ് വിവാദം നിലനില്‍ക്കുന്ന സമയമായതിനാല്‍ പേര്‍ഷ്യന്‍ മൊഴിമാറ്റ സംവിധാനത്തിന് വന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും മൊഴിമാറ്റം നടത്താന്‍ ഈ ടൂള്‍ സഹായിക്കും. പുതിയ മൊഴിമാറ്റ സാങ്കേതിക ഉപകരണം കൊണ്ട് ബ്ലോഗ്, വെബ്സൈറ്റുകള്‍ മൊത്തമായി മൊഴിമാറ്റം നടത്താനാകുമെന്നതും ശ്രദ്ധേയമാണ്.
ഇറാനില്‍ കൂടുതലായി ഉപയോഗിക്കുന്നത് പേര്‍ഷ്യന്‍ ഭാഷയാണ്. ഇതിനാല്‍ തന്നെ അവിടത്തെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറം ലോകത്തിന് മനസിലാക്കാന്‍ ഈ മൊഴിമാറ്റ ടൂള്‍ ഏറെ സഹായകരമായിരിക്കും. നിലവില്‍ നാല്‍പതോളം ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്.
ഇത്തരമൊരു മൊഴിമാറ്റ ഉപകരണം കൊണ്ട് ഏറ്റവും കൂടുതല്‍ സഹായം ലഭിക്കുക ഇറാന്‍ ജനതക്കായിരിക്കുമെന്നും ലോകത്തെ എല്ലാ വാര്‍ത്തകളും സ്വന്തം ഭാഷയില്‍ വായിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ഗ്രൂപ്പ് മേധാവി ഫ്രന്‍സ് ഒച്ച് പറഞ്ഞു. അതേസയം, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിവാദത്തെ തുടര്‍ന്ന് പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളൊക്കെ ഇറാനില്‍ നിരോധിച്ചിരിക്കയാണ്. |