കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയിലേ പ്രമുഖ കമ്പനിയായ എസര്‍ സെല്‍ഫോണ്‍ വിപണിയും ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമെന്നോണം പുതിയ അഞ്ചു എസര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയിലെ മാന്ദ്യതയും സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുന്നേറ്റവുമാണ് എസറിനെ പുതിയ വിപണിയിലേക്ക് നയിച്ചത്.
എസറിന്‍റെ സ്മാര്‍ട്ട് ഹാന്‍ഡില്‍ഡ് ബിസിനസ് ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വില്‍പ്പന നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. ഡിഎക്സ്900, ഡിഎക്സ്650, എക്സ്960, എഫ്900, എം900 എന്നീ അഞ്ച് സെറ്റുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. ഇതില്‍ ഡിഎക്സ്900ല്‍ രണ്ട് സിമ്മിന്‍റെ സഹായം ലഭ്യമായിരിക്കും. അതേസമയം, ഇരട്ടമുഖമുള്ള ഡിഎക്സ് 650 ഏറെ യൂസര്‍ ഫ്രണ്ട്‌ലിയാണ്. എഫ്900, എം900 എന്നീ സെറ്റുകള്‍ വെബ് ബ്രൌസിംഗ് സേവനത്തിന് മുന്‍ഗണന നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. |