രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഐഡിയ സെല്ലുലാര്‍ ചെന്നൈയില്‍ ജി എസ് എം മൊബൈല്‍ സേവനം തുടങ്ങി. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, മധുര, ട്രിച്ചി, സേലം, ഈറോഡ് എന്നിവിടങ്ങളില്‍ നേരത്തെത്തന്നെ ഐഡിയ ജി എസ് എം സേവനം നടപ്പിലാക്കിയിരുന്നു.
തമിഴ്നാട്ടില്‍ നിലവില്‍ 130 നഗരങ്ങളില്‍ ഐഡിയ സേവനം ലഭ്യമാണെന്നും ഇത് അഞ്ഞൂറ് നഗരങ്ങളാക്കി ഉയര്‍ത്താന്‍ പദ്ധതിയുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. നേരത്തെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹിമാജല്‍ പ്രദേശ്, ബീഹാര്‍, മുംബൈ, കര്‍ണാടക, പഞ്ചാബ്, ഒറീസ എന്നിവിടങ്ങളിലെല്ലാം ഐഡിയ സേവനം വിപുലീകരിച്ചിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കൊല്‍ക്കത്തയിലും പശ്ചിമബംഗാളിലെ ചില നഗരങ്ങളിലും ജി എസ് എം സേവനം നടപ്പിലാക്കാന്‍ പദ്ധതിയുണ്ടെന്ന് ഐഡിയ അറിയിച്ചു. |