ടെലികോം കമ്പനിയായ ഹുവേയ് പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ കൂടി പുറത്തിറക്കുന്നു. ഗൂഗിളിന്‍റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന യു8230, സി8000 എന്നീ രണ്ട് സെറ്റുകളാണ് പുതുതായി ഇറക്കുന്നത്.
ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന യു8230 സെറ്റ് 3.5 ഇഞ്ച് എല്‍ സി ഡി ടച്ച് സ്ക്രീനോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രോഗ്രാമുകള്‍ വളരെ ലളിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് കീബോഡ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഗൂഗിളിന്‍റെ ഏറ്റവും പുതിയ ബ്രൌസറായ ഗൂഗിള്‍ ക്രോം ഉപയോഗിക്കാനാകും. ഇതിനെല്ലാം പുറമെ ഗൂഗിളിന്‍റെ മറ്റു ഉല്‍പ്പന്നങ്ങളായ ഗൂഗിള്‍ മാപ്, ഗൂഗിള്‍ സേര്‍ച്ച്, ഗൂഗിള്‍ ടാല്‍ക് എന്നീ സേവനങ്ങളും ലഭിക്കും.
രണ്ടാമത്തെ സെറ്റായ സി8000 ലും ടച്ച് സ്ക്രീന്‍ സേവനമുണ്ട്. എന്നാല്‍, ഇതിന്‍റെ സ്ക്രീന്‍ യു8230 സെറ്റിനേക്കാളും ചെറുതാണ്. 2.8 ഇഞ്ച് വീതിയുള്ള സ്ക്രീനും എല്‍ സി ഡി സാങ്കേതികതയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, 2009 വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മാത്രമെ പുതിയ സെറ്റ് പുറത്തിറങ്ങുകയുള്ളൂവെന്ന് ഹുവേയ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പുതിയ സെറ്റുകളുടെ വില സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. |