പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > കാലാവസ്ഥാ വിവരങ്ങള്‍ക്കായി മൊബൈല്‍ കമ്പനികളും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാലാവസ്ഥാ വിവരങ്ങള്‍ക്കായി മൊബൈല്‍ കമ്പനികളും
ആഫ്രിക്കയില്‍ മൊബൈല്‍ ഫോണ്‍ കമ്പനികളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ഒന്നിക്കുന്നു. വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിക്കാനാണ് മൊബൈല്‍ ഫോണ്‍ കമ്പനികളു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ഒന്നിക്കുന്നത്.

ഏകദേശം അയ്യായിരത്തോളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ലക്‍ഷ്യമിടുന്നത്. മൊബൈല്‍ ടവറുകളുമായി ബന്ധപ്പെടുത്തിയായിരിക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. വര്‍ഷപാതം, കാറ്റ്, ചൂട്, തണുപ്പ് എന്നിവയുടെ ഡാറ്റകള്‍ യഥാസമയത്തിന് മുഖ്യ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ഈ പദ്ധതി കൊണ്ട് ലക്‍ഷ്യമിടുന്നത്.

ഇത്തരമൊരു പദ്ധതി ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം നല്ലതാണെന്നും പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി കോഫി അന്നാന്‍ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ തുടക്കമെന്നോണം 19 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഐഫോണ്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു
വിവരങ്ങള്‍ക്ക് പ്രിയം ഇന്‍റര്‍നെറ്റ്: സര്‍വേ
ട്വിറ്ററിനോട് സേവനം തുടരാന്‍ അമേരിക്ക
വീഡിയോ ന്യൂസ്: ആജ്തകും റിലയന്‍സും ഒന്നിക്കുന്നു
പരിധിയില്ലാ സംഗീതവുമായി വിര്‍ജിന്‍ മീഡിയ
ജെറ്റ് സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ്