പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഐഫോണ്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐഫോണ്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു
ആപ്പിള്‍ ഉല്‍പ്പന്നങ്ങളായ ഐഫോണ്‍, ഐപോഡ് എന്നിവയുടെ സുരക്ഷ ശക്തമാക്കാനായി 45 സോഫ്റ്റ്വയര്‍ പാച്ചുകള്‍ പുറത്തിറക്കി. നിലവിലുള്ള സെക്യൂരിറ്റി സോഫ്റ്റ്വയറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് 45 സോഫ്റ്റ്വയര്‍ പാച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ സോഫ്റ്റ്വയര്‍ സാങ്കേതിക വിദ്യകള്‍ ഐഫോണ്‍ സുരക്ഷിതമാക്കുമെന്നാണ് കരുതുന്നതെന്ന് സുരക്ഷാ വിദഗ്ധന്‍ ഡിനോ ഡൈ സോവി പറഞ്ഞു. ഐഫോണ്‍ ക്രാക്കിംഗിനെ കുറിച്ച് ഒരു പുസ്തകം തന്നെ ഇദ്ദേഹം തയാറാക്കുന്നുണ്ട്. ഐഫോണ്‍ ജനപ്രിയമായതോടെയാണ് സാങ്കേതിക ആക്രമണവും വര്‍ധിച്ചത്.

ഫോണ്‍ വിളിക്കപ്പുറത്ത് മനുഷ്യന്‍റെ മറ്റെല്ലാ സാങ്കേതിക സേവനങ്ങള്‍ക്കും ഐഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഹാക്കര്‍മാരുടെ ശല്യവും വര്‍ധിച്ചത്. നേരത്തെ കമ്പ്യൂട്ടറുകളെ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇത്തരം സൈബര്‍ ക്രിമിനലുകള്‍ മൊബൈല്‍ മേഖലയിലേക്കും തിരിഞ്ഞിരിക്കയാണ്.

സുരക്ഷയ്ക്കായി ആപ്പിള്‍ നേരത്തെ തന്നെ വിവിധ സോഫ്റ്റ്വയറുകള്‍ പുറത്തിറക്കിയിരുന്നെങ്കിലും പരാജയമായിരുന്നു. ഹാക്കര്‍മാര്‍ക്കെതിരെ ശക്തമായ പോരാട്ടമാണ് വിവിധ മൊബൈല്‍ കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. റിമിന്‍റെ ബ്ലാക്ക് ബെറിയും നേരത്തെ ഇത്തരം സുരക്ഷാ സോഫ്റ്റ്വറുകള്‍ പുറത്തിറക്കിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിവരങ്ങള്‍ക്ക് പ്രിയം ഇന്‍റര്‍നെറ്റ്: സര്‍വേ
ട്വിറ്ററിനോട് സേവനം തുടരാന്‍ അമേരിക്ക
വീഡിയോ ന്യൂസ്: ആജ്തകും റിലയന്‍സും ഒന്നിക്കുന്നു
പരിധിയില്ലാ സംഗീതവുമായി വിര്‍ജിന്‍ മീഡിയ
ജെറ്റ് സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ്
ഫേസ്ബുക്ക്, ഒര്‍ക്കുട്ട്: ഇന്ത്യന്‍ സൈന്യത്തിന് നിയന്ത്രണം