പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > വിവരങ്ങള്‍ക്ക് പ്രിയം ഇന്‍റര്‍നെറ്റ്: സര്‍വേ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിവരങ്ങള്‍ക്ക് പ്രിയം ഇന്‍റര്‍നെറ്റ്: സര്‍വേ
വിവരസങ്കേതിക ലോകത്ത് വിവരങ്ങള്‍ ലഭിക്കാനായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ഇന്‍റര്‍നെറ്റാണെന്ന് സര്‍വേ. ഏതു വിഷയമായാലും മിക്കവരും വിവരങ്ങള്‍ തേടിയെത്തുന്നത് ഇന്‍റര്‍നെറ്റിലാണെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങളുടെ ജനപ്രിയ ഉറവിടവും നെറ്റ്ലോകം തന്നെയാണ്. അമേരിക്കയിലാണ് ഇത്തരമൊരു സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരെല്ലാം വിവരങ്ങള്‍ക്കായി ടെലിവിഷന്‍, പത്രങ്ങള്‍, റേഡിയോ എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സമയവും ചെലവഴിക്കുന്നത് നെറ്റിന് മുന്നിലാണ്.

അമേരിക്കന്‍ ജനതയിലെ ചെറിയൊരു ശതമാനം പേര്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റുകളായ ഫേസ്ബുക്ക്, മൈസ്പേസ് എന്നിവയെയാണ് ആശ്രയിക്കുന്നത്. ഇതില്‍ തന്നെ കുറച്ചു പേര്‍ വിവരങ്ങള്‍ക്കായി ട്വിറ്ററിനെയും ആശ്രയിക്കുന്നുണ്ട്.

സോഗ്ബി ഇന്‍‌ട്രാക്ടീവ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതി പേരും വാര്‍ത്തകള്‍ അറിയാന്‍ ഇന്‍റര്‍നെറ്റിനെയാണ് ആശ്രയിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ കേവലം 21 ശതമാനം പേര്‍ ടെലിവിഷനെ ആശ്രയിക്കുമ്പോള്‍ 10 ശതമാനം പേര്‍ മാത്രമാണ് പത്രം വായിക്കുന്നത്.

സര്‍വേയില്‍ 3,030 പേര്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗം പേരും ദേശീയ പത്രങ്ങളുടെ വെബ്സൈറ്റുകള്‍ ദിവസേന സന്ദര്‍ശിക്കുന്നവരാണ്. ഇതില്‍ 43 ശതമാനം പേര്‍ ടെലിവിഷന്‍ ചാനലുകളുടെ വെബ്സൈറ്റുകളും ശ്രദ്ധിക്കുന്നു. അതേസമയം, അമേരിക്കയിലെ 84 ശതമനം പേരും പഠനങ്ങള്‍ക്കായും വിവരങ്ങള്‍ക്കായും ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നവരാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ട്വിറ്ററിനോട് സേവനം തുടരാന്‍ അമേരിക്ക
വീഡിയോ ന്യൂസ്: ആജ്തകും റിലയന്‍സും ഒന്നിക്കുന്നു
പരിധിയില്ലാ സംഗീതവുമായി വിര്‍ജിന്‍ മീഡിയ
ജെറ്റ് സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ്
ഫേസ്ബുക്ക്, ഒര്‍ക്കുട്ട്: ഇന്ത്യന്‍ സൈന്യത്തിന് നിയന്ത്രണം
മൊബൈല്‍ സംഗീത സേവനവുമായി സിംഗ്ടെല്‍