രാജ്യത്തെ കര്‍ഷകരെ സഹായിക്കാനായി നോകിയയും രംഗത്തിറങ്ങുന്നു. കര്‍ഷകര്‍ക്ക് സേവനം നല്‍കാനായി പ്രത്യേക സെല്‍ഫോണ്‍ തന്നെ നോകിയ പുറത്തിറക്കുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയും വിത്തുകളുടെ ലഭ്യതയും സംബന്ധിച്ചുള്ള വിവരങ്ങള്‍ കര്‍ഷകരില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് നോകിയ ഇത്തരമൊരു സേവനം തുടങ്ങുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രണ്ട് ഭാഷകളിലായിരിക്കും വിവരങ്ങള്‍ ലഭിക്കുക. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് പുറമെ ഗ്രാഫിക്സ് എസ് എം എസുകളും കര്‍ഷക മൊബൈലിലൂടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കാണ് നോകിയ മൊബൈല്‍ നല്‍കുക. ഇവിടത്തെ വിജയത്തിനനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് നോകിയയുടെ ഇന്ത്യന്‍ മേധാവി അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളിലും പദ്ധതി പരീക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്കായുള്ള പുതിയ നോകിയ മൊബൈലിന് 2000 രൂപ വില നല്‍കേണ്ടി വരും. കര്‍ഷകരെ സഹായിക്കുന്നതിനോടൊപ്പം വിദ്യഭ്യാസ, വിനോദ വിവരങ്ങള്‍ ഈ മൊബൈല്‍ വഴി ലഭിക്കും. ഇത്തരത്തിലുള്ള സന്ദേശം ലഭിക്കാനായി മുപ്പത് മുതല്‍ 60 രൂപ വരെ വരിസംഖ്യയായി കര്‍ഷകര്‍ നല്‍കേണ്ടി വരും. മഹാരാഷ്ട്രയില്‍ പദ്ധതി നടപ്പിലാക്കാനായി മഹാരാഷ്ട്ര സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡുമായി നോകിയ കരാറിലെത്തിയിട്ടുണ്ട്. |