പ്രമുഖ ഓണ്‍ ലൈന്‍ വീഡിയോ വെബ്സൈറ്റായ ഹുലു ഡോട്ട് കോമിന്‍റെ ഡെസ്ക്‍ടോപ് പതിപ്പ് ഉടന്‍ തന്നെ പുറത്തിറക്കും. ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നതായിരിക്കും ഈ വെബ് സൈറ്റ്. വീഡിയോ ദൃശ്യത മുഴുനീള സ്ക്രീന്‍ നല്‍കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകളാണ് പുതിയ വീഡിയോ സൈറ്റിന്‍റെ ഡെസ്ക്‍ടോപ് പതിപ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഹുലു ഡെസ്ക്‍ടോപ് വീഡിയോ സൈറ്റ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതല്ല.
ഹുലു വീഡിയോ സൈറ്റ് ഉപയോഗം എങ്ങനെ ലളിതമാക്കാമെന്നത് സംബന്ധിച്ച് ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍ നടത്തിയ ഗവേഷണത്തില്‍ നിന്നാണ് പുതിയ ഡെസ്ക്‍ടോപ് വീഡിയോ സൈറ്റ് വികസിപ്പിച്ചെടുത്തതെന്ന് ഹുലു അധികൃതര്‍ അറിയിച്ചു. ഇതിലൂടെ ഹുലു ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ ടെലിവിഷന്‍ പ്രോഗ്രാമുകളും, സിനിമകളും ലളിതമായ സാങ്കേതികതയിലൂടെ കാണാനാകും. ഹുലുവിന്‍റെ ഡെസ്ക്‍ടോപ് വീഡിയോ സൈറ്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ട് ജിബി റാം എങ്കിലും വേണ്ടിവരും. ഇതിനു പുറമെ ഫ്ലാഷ് സഹായവും വിന്‍ഡോസ് എക്സ്പി അല്ലെങ്കില്‍ മാക് ഒഎസിന്‍റെ വി10.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റവും വേണം.
എ ബി സിയില്‍ നിന്ന് ലഭ്യമാകുമെന്ന എല്ലാ പ്രോഗ്രാമുകളും പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ ഹുലു പ്രഖ്യാപിച്ചിരുന്നു. ഹുലു ഡോട്ട് കോമിന്‍റെ മുപ്പത് ശതമാനം ഓഹരി വാള്‍ട്ട് ഡിസ്നി കോര്‍പ്പറേഷന്‍ വാങ്ങിയതോടെ ഡിസ്നിയുടെ പ്രമുഖ ടെലിവിഷന്‍ പ്രോഗ്രാമുകളായ ‘ലോസ്റ്റ്’, ‘ഗ്രേസ് അനാറ്റോമി’, എന്നിവയുടെ മുഴുനീള വീഡിയോകള്‍ പ്രസിദ്ധീകരിക്കാന്‍ ഹുലു തയ്യാറായിട്ടുണ്ട്. |